KSDLIVENEWS

Real news for everyone

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കൗമാരക്കാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം ; തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടെത്തിയ സംഘത്തെ കൈകാര്യം ചെയ്ത് തിരിച്ചയച്ചു

SHARE THIS ON

കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന നാലംഗ സംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്തു വിട്ടു.
ഇന്ന് രാവിലെ പുതിയവളപ്പ് കടപ്പുറത്താണ് സംഭവം. തിരുവനന്തപുരം ചിറയിന്‍കീഴ് നിന്നും എത്തിയ സംഘമാണ് പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ വന്നത്.
സംഘത്തില്‍പ്പെട്ട 20 കാരനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു. ഞായറാഴ്ച തിരുവനന്തപുരത്ത് പുറപ്പെട്ട സംഘം ഇന്നലെ സന്ധ്യയോടെയാണ് പുതിയവളപ്പ് കടപ്പുറത്ത് എത്തിയത്. പെണ്‍കുട്ടിയുടെ വീടും പരിസരവും ഏതാണ്ട് മനസ്സിലാക്കിയ സംഘം രാത്രി കാറില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് കാര്‍ സംശയ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടതോടെ ഇന്ന് രാവിലെ പലരും കാറിന് ചുറ്റും കൂടി.
കാര്യം തിരക്കിയപ്പോഴാണ് പ്രദേശത്തെ പെണ്‍കുട്ടിയുമായി സ്‌നേഹത്തിലാണെന്നും പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് കൂട്ടിക്കൊണ്ടു പോകാന്‍ വന്നുവെന്നുമാണ് പറഞ്ഞത്. അതേസമയം പെണ്‍കുട്ടിയെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവര്‍ നാട്ടുകാരോട് പറഞ്ഞു.
ഇതിനിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ വന്നവരാണെന്ന് പറഞ്ഞ് ചിലര്‍ അടി തുടങ്ങിയത്. അടി രൂക്ഷമായതോടെ സംഘം സ്ഥലം വിട്ടു. പൊലീസ് സ്റ്റേഷനില്‍ ഇവര്‍ എത്തിയെങ്കിലും പരാതി നല്‍കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!