KSDLIVENEWS

Real news for everyone

ഇന്ത്യയുടെ സ്ഥാനം ബംഗ്ലാദേശിനേക്കാൾ താഴെയാകും ; രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്കെന്ന് ഐ.എം.എഫ്

SHARE THIS ON

ദില്ലി : ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്നും ആളോഹരി വരുമാനത്തിൽ ബംഗ്ലാദേശിനേക്കാൾ താഴെയാകും ഇന്ത്യയുടെ സ്ഥാനമെന്നും ഐ.എം.എഫ് വിലയിരുത്തൽ . കൊവിഡും തുടർന്നുണ്ടായ ലോക്ക്ഡൗണും മൂലം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ 10.3 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് ഐ.എം.എഫ് വ്യക്തമാക്കിയിരിക്കുന്നത് . വികസ്വര രാജ്യങ്ങളിൽ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഐ.എം.എഫ് കണക്ക് പ്രകാരം ബംഗ്ലാദേശ് ജി.ഡി.പി ഡോളറിന്റെ അടിസ്ഥാനത്തിൽ 4 ശതമാനം വർദ്ധിപ്പിച്ച് 1,888 ഡോളറായി ഉയർന്നിട്ടുണ്ട് . അതേസമയം , ഇന്ത്യയുടെ പ്രതിശീർഷ ജി.ഡി.പി 10.5 ശതമാനം ഇടിഞ്ഞ് 1,877 ഡോളറിലെത്തി . കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത് . ഈ കണക്കുപ്രകാരം ദക്ഷിണേഷ്യയിലെ മൂന്നാമത്തെ ദരിദ്ര രാജ്യമായി ഇന്ത്യ മാറും . പാകിസ്താനും നേപ്പാളും മാത്രമാണ് പ്രതിശീർഷ ജി.ഡി.പിയിൽ ഇന്ത്യയ്ക്ക് താഴെയുള്ളത് . ഭൂട്ടാൻ , ബംഗ്ലാദേശ് , മാലിദ്വീപ് , ശ്രീലങ്ക എന്നീ സംസ്ഥാനങ്ങൾ ഇന്ത്യയെ മറികടക്കും . കഴിഞ്ഞ അഞ്ചു വർഷം ഇന്ത്യയുടെ ആളോഹരി വരുമാനം പ്രതിവർഷം 3.2 ശതമാനം നിരക്കിൽ മാത്രമേ കൂടിയുള്ളൂ . ബംഗ്ലാദേശിന്റേത് 9.1 ശതമാനം നിരക്കിൽ വർധിച്ചു . റിസർവ് ബാങ്ക് പറഞ്ഞതിലും മോശമാകും ഇന്ത്യയുടെ ഇക്കൊല്ലത്തെ വളർച്ചയെന്നും ഐ.എം.എഫ് പറഞ്ഞു . അതേസമയം അടുത്ത വർഷം ഇന്ത്യ സാമ്പത്തികഭദ്രത വീണ്ടെടുക്കുമെന്നാണ് ഐ.എം.എഫ് പ്രവചിക്കുന്നത് രാജ്യത്തിന്റെ ആളോഹരി ജിഡിപി ബംഗ്ലാദേശിനൊപ്പമോ അതിന് മീതെയോ എത്തിയേക്കാമെന്നാണ് ഐ.എം.എഫ് പറയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!