തദ്ദേശ തെരഞ്ഞെടുപ്പ് ; ചരിത്ര വിജയം നേടുമെന്ന് ഇ.പി ജയരാജന്‍

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കണ്ണൂരിലെ ബൂത്തിൽ രാവിലെ ഏഴ് മണിക്ക് തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇടതുമുന്നണി ഈ തിരഞ്ഞെടുപ്പിൽ ജയിച്ചുവരും. നാടാകെ സർക്കാരിന്റെ നയങ്ങളെ പ്രശംസിക്കുകയാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജനകീയ വ്യക്തിത്വങ്ങളെയാണ് ഇടത് മുന്നണി സ്ഥാനാർഥികളാക്കിയിരിക്കുന്നത്.
ഇന്നത്തെ മഹാമാരിയുടെ കാലത്ത് ജനസേവനം നടത്തിയവരാണ്. ജനത്തിന് ഭക്ഷണവും പാർപ്പിടവും ഉറപ്പാക്കി”, നാടാകെ വികസിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു

