KSDLIVENEWS

Real news for everyone

ബൂത്തുകളെ സസൂക്ഷമം വീക്ഷിക്കാൻ ‌കണ്ണും കാതും കൂർപ്പിച്ച് കലക്ട്രേറ്റിൽ കൺട്രോൾ യൂണിറ്റ്

SHARE THIS ON

കാസർഗോഡ് • ബൂത്തുകളെ സസൂക്ഷ്മം വീക്ഷിക്കാനും വേണ്ട നിരദേശങ്ങൾ നല്കാനുമായി കളക്ടറേറ്റിൽ വെബ് കാസ്റ്റിങ് കൺട്രോൾ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ പ്രശ്നബാധിത പോളിങ് സ്റ്റേഷനുകളിൽ സജ്ജീകരിച്ചിരിക്കുന്ന വെബ് കാസ്റ്റിങ് സംവിധാനം നിയന്ത്രിക്കുന്നത് ഇവിടെനിന്നാണ്.
കളക്ടറുടെ നേതൃത്വത്തിലാണ് ഓരോ ബൂത്തുകളെയും നിരീക്ഷിക്കുക. ജില്ലയിലെ പ്രശ്നബാധിത പട്ടികയിൽപ്പെട്ട 67 പോളിങ് സ്റ്റേഷനുകളിൽനിന്നുള്ള ദൃശ്യങ്ങൾ ഇവിടെ ലഭിക്കും. നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥന് പോളിങ് സ്റ്റേഷനുകളിലേക്ക് ആവശ്യാനുസരണം നിർദേശങ്ങൾ നല്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന സമയംവരെയാണ് കൺട്രോൾ യൂണിറ്റിന്റെ പ്രവർത്തനം. എൻ.ഐ.സി.യുടെയും അക്ഷയയുടെയും നേതൃത്വത്തിലുള്ള സംഘമാണ് വെബ്കാസ്റ്റിങ് യൂണിറ്റിന് നേതൃത്വം നല്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!