ലോഹ കയർ പൊട്ടി; റെയിൽവേ ഗേറ്റ് മൂന്ന് മണിക്കൂർ അടഞ്ഞുകിടന്നു

പാലക്കുന്ന്: റെയിൽവേ ഗേറ്റിന്റെ നൂൽകമ്പി പിരിച്ചുണ്ടാക്കിയ കയർ പൊട്ടിയതുമൂലം കോട്ടിക്കുളം റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഗേറ്റ് മൂന്ന് മണിക്കൂർ അടഞ്ഞുകിടന്നു. ഞായറാഴ്ച പകൽ മൂന്നര മണിക്ക് അടച്ച ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ലോഹ കയർ പൊട്ടിയത്. ഇതോടെ കവാടം അടഞ്ഞുതന്നെ കിടന്നു. കാസർകോട്ടുനിന്ന് വിദഗ്ദരെത്തി കേടുപാടുകൾ തീർത്ത് വൈകുന്നേരം 6.30-ന് ഗേറ്റിലൂടെയുള്ള യാത്ര പുനരാരംഭിച്ചു.

