4 സ്ഥാനാർഥികൾക്ക് പോലീസ് സുരക്ഷയൊരുക്കാൻ ഹൈക്കോടതി നിർദ്ദേശം

കാഞ്ഞങ്ങാട് നഗരസഭ് , അജാനൂർ പഞ്ചായത്തുകളിലെ 4 സ്ഥാനാർഥികൾക്ക് പൊലീസ് സുരക്ഷ നൽകും . ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഇവർക്ക് സുരക്ഷ ഒരുക്കുന്നത് . നഗരസഭ കുറുമ്പൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വസീം പടന്നക്കാട് , കൊവ്വൽ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി എച്ച്.റഷീദ് , അജാനൂർ പഞ്ചായത്തിലെ വെള്ളിക്കോത്ത് വാർഡിലെ യുഡിഎഫ് സ്ഥാനാർഥി പി.ബാലകൃഷ്ണൻ , കാട്ടുകുളങ്ങരയിലെ യുഡിഎഫ് സ്ഥാനാർഥി സിന്ധു ബാബു എന്നിവർക്കാണ് സുരക്ഷ . ഇതിൽ കൊവ്വൽ സ്ഥാനാർഥി എച്ച്.റഷീദിന് പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതിനിടെ എതിർ സ്ഥാനാർഥിയുടെ നേതൃത്വത്തിൽ മർദനമേറ്റിരുന്നു .

