KSDLIVENEWS

Real news for everyone

ജില്ലയുടെ കാർഷിക മേഘലയുടെ വികസനം മുൻ നിർത്തി ചീമേനിയിൽ വ്യവസായ പാർക്ക് വരുന്നു

SHARE THIS ON

ചീമേനി ഐടി പാർക്കിന്റെ സ്ഥലം വ്യവസായ പാർക്കിന് നൽകും . ജില്ലയുടെ കാർഷിക മേഖലയുടെ അഭിവൃദ്ധി മുൻ നിർത്തി കൊണ്ടുള്ള പദ്ധതികളുമായി ചീമേനിയിലേക്ക് വ്യവസായ പാർക്ക് വരുന്നു . പദ്ധതിയുടെ രൂപരേഖ് ഭരണാനുമതിക്കായി സമർപ്പിച്ചു . കഴിഞ്ഞ ബജറ്റിൽ 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ചീമേനിയിലെ നിർദിഷ്ട വ്യവസായ പാർക്കിനാണ് ഒടുവിൽ ജീവൻ വയ്ക്കുന്നത് . വ്യവസായ പാർക്കിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് ഇതിനകം തന്നെ തീരുമാനമായി . മൂന്ന് മേഖലകളായിട്ടാണ് പദ്ധതികൾ വരുന്നത് , കമുക് ഉൽപനങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത് . ഇതിന്റെ അടയ്ക്ക ഉപയോഗിച്ച് കൊണ്ടുള്ള ഉൽപന്നങ്ങൾ ഇതിന് പുറമേ മരം ഉപയോഗിച്ച് വിവിധ തരം ഉപകരണങ്ങൾ .പാള ഉപയോഗിച്ച് കൊണ്ടുള്ള ഉൽപനങ്ങൾ . ഇവയൊക്കെ ഉണ്ടാക്കി രാജ്യാന്തര വിപണിയിലെത്തിക്കുക എന്നതാണ് ലക്ഷ്യം . ഇതിന് പുറമേ കശുമാവ് ഉൽപനങ്ങളാണ് രണ്ടാമത്തെ മേഖല . കശുമാവിൽ നിന്നു ലഭിക്കുന്ന പഴം , കശുവണ്ടി പരിപ്പ് എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള വിവിധ തരം ഉൽപനങ്ങൾ വിപണിയിലേക്ക് എത്തിക്കും . പാർക്ക് വഴി വിപണിയിലെത്തുന്ന മറ്റൊരു ഉൽപന്നം കല്ലുമ്മകായയാണ് . ജില്ലയിലെ തീരമേഖലയിൽ നിന്ന് യഥേഷ്ടം ലഭിക്കുന്ന കല്ലുമ്മക്കായി വേണ്ട രീതിയിൽ വിപണിയിൽ എത്താത്ത സാഹചര്യത്തിലാണ് വ്യവസായ പാർക്ക് വഴി കല്ലുമ്മകായ രാജ്യാന്തര വിപണിയിലേക്ക് എത്തിക്കുവാൻ ലക്ഷ്യമിടുന്നത് . പദ്ധതിയുടെ രൂപരേഖയ്ക്ക് ഭരണാനുമതി ലഭിക്കുന്നതോടെ വ്യവസായ പാർക്കിന്റെനിർമാണം തുടങ്ങുമെന്ന് എം.രാജഗോപാലൻ എംഎൽഎ പറഞ്ഞു . നേരത്തെ ഐ.ടി പാർക്കിന് വേണ്ടി ചീമേനി – പയ്യന്നൂർ റോഡിൽ അനുവദിച്ച 125 ഏക്കർ സ്ഥലത്താണ് വ്യവസായ പാർക്ക് നിർമിക്കുന്നത് . ഐ.ടി പാർക്കിന് വേണ്ടി ചുറ്റുമതിലടക്കമുള്ള പ്രവൃത്തി തുടങ്ങിയെങ്കിലും ഐ.ടി പാർക്ക് നഷ്ടമായതോടെയാണ് വ്യവസായി പാർക്കിന് വേണ്ടി ഈ സ്ഥലം കൈമാറാൻ ധാരണയായത് . ഐ.ടി പാർക്കിന്റെ പ്രാഥമിക ഘട്ടത്തിന്റെ നിർമാണത്തിന് ചെലവായ 5 കോടി രൂപ നൽകാൻ ധനകാര്യ വകുപ്പ് സമ്മതിച്ച് കഴിഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!