ജില്ലയിൽ കോവിഡ് മരണം കുത്തനെ ഉയരുന്നതിൽ ആശങ്ക; നിയന്ത്രണം വീണ്ടും കടുപ്പിച്ചേക്കും

കാസർകോട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടക്കുന്നതിനിടെ കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ എണ്ണം ജില്ലയിൽ മരണസംഖ്യ കുത്തനെ ഉയരുന്നതായി ജില്ലാതല ഐഇസി കോ – ഓഡിനേഷൻ കമ്മിറ്റി യോഗം വിലയിരുത്തി . കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 142 കോവിഡ് മരണമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് . ഇത് സംസ്ഥാന ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണത്തിന്റെ 13 ശതമാനമാണ് . പ്രായമായവർ , ഗർഭിണികൾ , കുട്ടികൾ എന്നിവരിവരിൽ രോഗബാധ വർധിക്കുന്നു . യുവജനങ്ങളിൽ നിന്ന് സമ്പർക്കത്തിലാണ് ഇവർക്ക് രോഗം പകരുന്നത് . കോവിഡ് മരണസംഖ്യ ഉയരുന്നതിനിടെ ശക്തമായ ബോധവൽക്കരണം നടത്താൻ യോഗംതീരുമാനിച്ചു . ന്യൂസ് , കോഫി , ചായ എന്നിവ വിൽക്കുന്ന ബേക്കറികൾ വൈകിട്ട് ആറിനകം അടയ്ക്കാൻ കലക്ടർ ഡി.സജിത്ത്ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു . വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ഇക്കാര്യം തീരുമാനിച്ചിരുന്നു . എന്നാൽ ജ്യൂസും ചായയും കോഫിയും ഉൾപ്പെടെയുള്ളപാനീയങ്ങൾ വിൽക്കുന്ന ചില ബേക്കറികൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആറിനു ശേഷവും തുറക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി കർശനമാക്കുന്നത് . ഇതു ലംഘിക്കുന്നവർക്കെതിരെ നിരോധാനാജ്ഞ ലംഘിച്ചതിനും കേരള പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരവും പൊലീസ് കർശന നടപടി സ്വീകരിക്കും . മറ്റു കടകൾക്കും പാനീയങ്ങൾ വിൽക്കാത്ത ബേക്കറികൾ രാത്രി 9 മണി വരെ പ്രവർത്തിക്കാം . കടകളിൽ ഉടമകളും ജീവനക്കാരും ഗ്ലൗസും മാസം നിർബന്ധമായും ധരിക്കണം . സെക്ടറൽ മജിസ്ട്രേട്ടുമാർ , പൊലീസ് , മാഷ് പദ്ധതിയിലെ അധ്യാപകർ എന്നിവരിൽ ആരുടെയെങ്കിലും പരിശോധനയിൽ ഉടമയും ജീവനക്കാരും ഗ്ലൗസും മാസം ധരിക്കാത്തത് കണ്ടെത്തിയാൽ 7 ദിവസത്തേക്ക് കടമാ അടച്ചുപൂട്ടണം . സൂീൽ ഗ്ലാസുകൾ പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലും ഭക്ഷണം നൽകരുത് . കടകൾക്ക് മുന്നിൽ ആൾക്കൂട്ടം യാതൊരു കാരണവശാലും അനുവദിക്കില്ല . തട്ടുകടകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാഴ്സൽ വിതരണം ചെയ്യണം . ഇതു ലംഘിക്കുന്ന തട്ടുകടകൾ നീക്കാൻ റവന്യൂ – പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി . ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ , സബ്കലക്ടർ ഡി.ആർ.മേഘശീ , എഡിഎം എൻ.ദേവീദാസ് , ഡിഎംഒ ഡോ എ.വി രാംദാസ് , ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം .മധുസൂദനൻ എന്നിവർ പ്രസംഗിച്ചു . നിയമ ലംഘനം പരിശോധിക്കാൻ സെക്ടറൽ മജിസ്ട്രേട്ടുമാർ ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം തുടങ്ങി . 38 പഞ്ചായത്തുകളിലും 3 നഗരസഭകളിലുമാണ് ഗസറ്റഡ് ഓഫിസർമാരെയുമാണ് പരിശീലനം നൽകി നിയോഗിച്ചത് . ഇവർക്ക് പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം നൽകി . കാഞ്ഞങ്ങാട് , കാസർകോട് സബ് ഡിവിഷനിലെ മജിസ്ട്രേറ്റുമാരുടെ നിയന്ത്രണത്തിലാണ് ഇവരുടെ പ്രവർത്തനം.

