KSDLIVENEWS

Real news for everyone

ഭൂമി തട്ടിപ്പ് കേസ് : കോൺഗ്രസ്‌ നേതാവ് ഗുലാം നബി ആസാദിനെതിരെ സിബിഐ അന്വേഷണം

SHARE THIS ON

ദില്ലി : കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ സിബിഐ അന്വേഷണം . 2005-08 കാലത്ത് ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം.ഇതു സംബന്ധിച്ച ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ജമ്മു കശ്മീർ ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.അതീവഗുരുതരവും പൊതുസമ്പത്ത് സ്വന്തമാക്കാനുള്ള കൊള്ളയടിക്കലുമാണ് നടന്നതെന്ന് അന്വേഷണ ഉത്തരവിൽ ഹൈക്കോടതി വിലയിരുത്തി . സിബിഐയ്ക്ക് പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട് . ആസാദ് മുഖ്യമന്ത്രിയായിരിക്കെ കൃഷി ഭൂമികളെ വ്യാവസായിക ഭൂമിയാക്കി പരിവർത്തനം ചെയ്തതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നതായി ആരോപണമുയർന്നിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!