വേർപിരിഞ്ഞാലും ഭാര്യയ്ക്ക് ഭർത്താവിന്റെ കുടുംബ വീട്ടിൽ കഴിയാം ; വേറിട്ട വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വേര്‍പിരിഞ്ഞ് കഴിയുക ആണെങ്കില്‍ കൂടിയും ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ കുടുംബ വീട്ടില്‍ കഴിയാമെന്ന് സുപ്രീം കോടതി വിധി. വേര്‍പിരിഞ്ഞ് കഴിയുന്ന മരുമകളെ ഭര്‍ത്താവിന്റെ കുടുംബ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയുടെ 2019ലെ വിധിക്കെതിരായി സുപ്രീം കോടതിയെ സമീപിച്ച സതീഷ് ചന്ദര്‍ അഹൂജയുടെ അപേക്ഷയിലാണ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
മകനുമായി വിവാഹ മോചന നടപടികള്‍ പുരോഗമിക്കുന്ന മരുമകള്‍ക്ക് വീട്ടില്‍ താമസിക്കാനുളള അവകാശമുണ്ടെന്ന കോടതി വിധിക്കെതിരെയാണ് സതീഷ് ചന്ദര്‍ അഹൂജ സുപ്രീം കോടതിയെ സമീപിച്ചത്. വീട് സ്വന്തമായി സമ്ബാദിച്ചതാണെന്നും മകന് ഇതില്‍ അവകാശമില്ലെന്നുമായിരുന്നു ഇയാള്‍ കോടതിയെ അറിയിച്ചത്. ഗാര്‍ഹിക പീഡനം സംബന്ധിച്ച നിയമത്തിലെ പതിനേഴാം സെക്ഷന്‍ അനുസരിച്ചുളളതില് ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതല്ല തന്റെ വീടെന്നായിരുന്നു സതീഷ് ചന്ദര്‍ അഹൂജയുടെ വാദം. എന്നാല്‍ ഈ വാദം കോടതി തളളുകയായിരുന്നു.
സതീഷിന്റെ മരുമകള്‍ സ്നേഹ അഹൂജയ്ക്ക് ഈ വീട്ടില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതി വിധി. എന്നാല്‍ താന്‍ സ്വയം സമ്ബാദിച്ച വീട്ടില്‍ മകന് അവകാശമില്ല. പിന്നെ എങ്ങനെയാണ് മരുമകള്‍ക്ക് അവകാശം എന്നതായിരുന്നു കോടതിയില്‍ സതീഷ് ചന്ദര്‍ അഹൂജ വാദിച്ചത്.
പരമ്ബരാഗതമായി കൈമാറി കിട്ടിയ സ്വത്തിനെ മാത്രം പലര്‍ക്ക് അവകാശമുളള സ്വത്ത് എന്നരീതിയില്‍ പതിനേഴാം സെക്ഷനിലെ രണ്ടാം ക്ലോസിനെ കാണാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഗാര്‍ഹിക പീഡനം നടക്കുന്നുവെന്ന് പരാതിപ്പെടുന്നവര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മാറി താമസിക്കണമെന്ന പൊതുധാരണകള്‍ക്ക് പുറത്തെ സ്ത്രീകളെ പിന്തുണയ്ക്കുന്നതാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസ് അശോക് ഭൂഷന്, ആര് സുഭാഷ് റെഡ്ഡി, എം.ആര് ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

