KSDLIVENEWS

Real news for everyone

ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ തള്ളി ചാണ്ടി ഉമ്മന്‍

SHARE THIS ON

കോട്ടയം: ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാർത്തകൾ തള്ളി ചാണ്ടി ഉമ്മൻ. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ പ്രവർത്തന പരിചയം കൊണ്ടും മികവ് കൊണ്ടും തന്നെക്കാൾ ഈ സ്ഥാനത്തിന് അർഹരായവർ പാർട്ടിയിലുണ്ടെന്നും കൂട്ടിച്ചേർത്തു.

ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്


കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് പരിഗണിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതായി ഈ ദിവസങ്ങളിൽ ശ്രദ്ധയിൽപെട്ടു. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കുവാൻ ആഗ്രഹിക്കുന്നു.
പ്രവർത്തന പരിചയം കൊണ്ടും മികവ് കൊണ്ടും എന്നെക്കാൾ ഈ സ്ഥാനത്തിന് അർഹരായവർ പാർട്ടിയിലുണ്ട്. വ്യാജ പ്രചാരണങ്ങളെ പുറന്തള്ളുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!