KSDLIVENEWS

Real news for everyone

ബദിയടുക്കയിലും മുള്ളേരിയയിലുമായി മൂന്നുപേര്‍ കുഴഞ്ഞുവീണുമരിച്ചു

SHARE THIS ON

ബദിയടുക്ക: ബദിയടുക്കയിലും മുള്ളേരിയയിലുമായി മൂന്നുപേര്‍ കുഴഞ്ഞുവീണുമരിച്ചു. ബദിയടുക്ക ഗവ. ഹൈസ്‌കൂളിന് സമീപത്തെ മണികണ്ഠ ഹോട്ടല്‍ ഉടമ ബദിയടുക്ക ചേര്‍ക്കുഡ്‌ലുവിലെ സി.കെ നാരായണന്‍ (50), ബദിയടുക്ക ബാഞ്ചത്തടുക്ക കൈലംകജയിലെ കൊറഗ ശാലിയന്‍ (72), മുള്ളേരിയ മുണ്ടോടടുക്കത്തെ ജയന്റെ ഭാര്യ ഗീത (45) എന്നിവരാണ് വ്യത്യസ്ത സ്ഥലങ്ങളിലായി മരിച്ചത്.
നാരായണന്‍ ഇന്നലെ വൈകിട്ട് ആറ് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ബദിയടുക്കയിലെ സ്വകാര്യ ക്ലീനിക്കിലെത്തിച്ചു. പിന്നീട് കാസര്‍കോട്ടെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ഭാര്യ: ശാന്ത. മക്കള്‍: നിഷാന്ത്, നവ്യ. സഹോദരങ്ങള്‍: ഗോപാലന്‍, ശ്യാമള, പരേതയായ ലീല.
കൊറഗയെ ഇന്നലെ വൈകിട്ട് നാല് മണിയോടെ തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബദിയടുക്കയിലെ സ്വകാര്യ ക്ലീനിക്കിലെത്തിച്ചതായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് വൈക്കോലെത്തിച്ച് വില്‍പ്പന നടത്തുന്ന ജോലിയായിരുന്നു. ഭാര്യ: സുരേഖ. മക്കള്‍: അഭിലാഷ്, നിത്യാനന്ദ. സഹോദരങ്ങള്‍: സീന, ബാലകൃഷ്ണ, രാജീവി, ചന്ദ്രാവതി.
നെഞ്ചുവേദനയെ തുടര്‍ന്ന് ഗീതയെ ഇന്നലെ ഉച്ചയോടെ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചതായിരുന്നു. രാത്രി എട്ടരയോടെയാണ് മരിച്ചത്. ഉദുമയിലെ പരേതനായ കുഞ്ഞിരാമന്റെയും പത്മാവതിയുടെയും മകളാണ്. മക്കള്‍: ആതിര, ഐശ്വര്യ. മരുമകന്‍: ധനീഷ് കരിവെള്ളൂര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!