സാംസ്കാരിക ഭൂപടം വരച്ച് SSF ദേശീയ സാഹിത്യോത്സവിന് സമാപ്തി

ഗുണ്ടക്കല്‍ (ആന്ധ്ര പ്രദേശ്): ഇന്ത്യയുടെ സാംസ്കാരിക-ഭാഷാ വൈവിധ്യങ്ങളുടെയും രാഷ്ട്രീയ ഉദ്ബുദ്ധതയുടെയും ജനാധിപത്യ ഭൂപടം വേദികളിലരങ്ങേറ്റി എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവിന് സമാപ്തി.
കാശ്മീർ മുതല്‍ കേരളം വരെയുള്ള 24 സംസ്ഥാനങ്ങളില്‍ നിന്നുള്ള സാംസ്കാരിക ബഹുസ്വരതകള്‍ യുവ പ്രതിഭകളിലൂടെ ഒരു വേദിയില്‍ സംഗമിക്കുന്ന ഇന്ത്യയിലെ അത്യപൂർവ സാംസ്കാരിക പരിശ്രമത്തിന്റെ മൂന്നാമത് പതിപ്പിനാണ് ആന്ധ്രയിലെ ഗുണ്ടക്കലില്‍ സമാപനമായത്.
24 സംസ്ഥാന ടീമുകള്‍ പങ്കെടുത്ത മത്സരങ്ങളില്‍ 429 പോയന്റ് നേടി കർണാടക ചാമ്ബ്യൻമാരായി. 379 പോയന്റ് നേടി കേരള രണ്ടാം സ്ഥാനവും 301 പോയന്റ് നേടി ജമ്മുകശ്മീർ മൂന്നാം സ്ഥാനവും നേടി. സാഹിത്യോത്സവിലെ പെൻ ഓഫ് ദി ഫെസ്റ്റായി കേരളത്തില്‍ നിന്നുള്ള റിസ്വാൻ നവാബും സ്റ്റാർ ഓഫ് ദി ഫെസ്റ്റായി ജമ്മുകശ്മീരില്‍ നിന്നുള്ള ആഖിബ് ഹാശിമിയും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമം ഡോ. മിസ്ഹബ് സല്മാൻ അല്‍ സാമുറായ് ബാഗ്ദാദ് ഉദ്ഘാടനം ചെയ്തു. ഡോ.ഫാറൂഖ് നഈമി കേരള, നൗശാദ് ആലം മിസ്ബാഹി ഒഡീഷ, സി.പി. ഉബൈദുല്ല സഖാഫി, മുഹമ്മദ് ശരീഫ് നിസാമി,
ഫാഖീഹുല്‍ ഖമർ സഖാഫി ബീഹാർ, ഫാസില്‍ റസ്വി കാവല്‍കട്ടെ, സുഫിയാൻ സഖാഫി കർണാടക, അബ്ദുറഹ്മാൻ ബുഖാരി ഡല്‍ഹി, ശരീഫ് ബാംഗ്ലൂർ തുടങ്ങിയവർ സംസാരിച്ചു.

