KSDLIVENEWS

Real news for everyone

മുളിയാറിൽ ജനവാസ കേന്ദ്രത്തിൽ കാട്ടുപന്നിയെ വനം വകുപ്പ് വെടിവെച്ച് കൊന്നു.

SHARE THIS ON


മുളിയാർ : മുലടുക്കം ജനവാസ മേഘലയിൽ അക്രമകാരിയായി നില കൊണ്ടകാട്ടുപന്നിയെ വനംവകുപ്പ് വെടിവെച്ച് കൊന്നു. നിരന്തരമായി കാട്ടുപന്നി ഭീഷണി പരാതിയുടെ അടിസ്ഥാനത്തിൽ ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിന്റെ നേത്യതത്തിൽ പ്രത്യാക ദൗത്യ സംഘം നടത്തിയ രാത്രി കാലപരിശോധനയിൽ ഇന്ന പുലർച്ചെയാണ് കാട്ടുപന്നിയെ കാണുകയും വെടിവെച്ച് വീഴ്ത്തുകയും ചെയ്തത്. തദ്ദേശ ഭരണ സ്ഥാപനമേധാവികൾക്ക് സർക്കാർ ഉത്തരവ് നല്കിയതിൽ കാസർഗോഡ് ജില്ലയിലെ ആദ്യത്തെ കാട്ട് പന്നിയെയാണ് വെടിവെച്ചത്. തുടർന്ന് കാറഡുക്കസെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ .വി സത്യൻ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.പൊതുപ്രവർത്തകൻ മസൂദ് ബോവിക്കാനം ആർ ആർ ട്ടി അംഗങ്ങളായ അബ്ദുല്ല കുഞ്ഞി കുളത്തൂർ ലോഹിതാക്ഷൻ,ബിബിൻസൺ ബാബു, വിവേക് സംഘത്തിൽ ഉണ്ടായിരുന്നു.പന്നിയുടെ ജഡം ശാസ്ത്രീയമായിസംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!