ഒന്നിച്ചു മുന്നേറാം ; ഇന്ത്യയുമായുള്ള ബന്ധത്തിൽ നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം

വാഷിംഗ്ടണ്‍: അമേരിക്ക ജോ ബൈഡന്‍ ഭരണത്തിനു കീഴിലാകുമ്ബോള്‍ രാജ്യം സ്വീകരിക്കുന്ന വിദേശനയം എന്താകുമെന്ന് ഉറ്റുനോക്കുകയാണ് ലോകരാജജ്യങ്ങള്‍. ഇപ്പോഴിതാ ഇന്ത്യയോടുള്ള നയം വ്യക്തമാക്കിയിരിക്കുകയാണ് ബൈഡന്‍ ഭരണകൂടം. നിയുക്ത സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യത്തില്‍ അമേരിക്കന്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും യു.എസും ഒന്നിച്ചു മുന്നേറണമെന്നും ഇരുരാജ്യങ്ഹളും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ നിരവധി വഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എസ്. സഹകരണ ബന്ദത്തില്‍ മികച്ച ചരിത്രമുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊര്‍ജ്-സാങ്കേതിക വിഷയങ്ങളില്‍ മികച്ച കാഴ്ച്ചപ്പാടുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബൈഡന്റെ വിജയത്തിനു പിന്നാലെതന്നെ അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ മികച്ചതാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ട്രപംപും മോദിയുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. അതിനാല്‍ തന്നെ പുതിയ ഭരണകൂടവുമായി എത്തുപോകുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പാക്കിസ്ഥാന്‍, ചൈന വിഷയങ്ങളില്‍ അമേരിക്കയുടെ നയത്തില്‍ മാറ്റമുണ്ടാവില്ലെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും ബ്ലിങ്കണ്‍ വ്യക്തമാക്കിയിരുന്നു. ഇത് ഇന്ത്യയ്ക്ക് കൂടുതല്‍ പ്രതീക്ഷയ്ക്കു വകനല്‍കുന്നു.
പാക്കിസ്ഥാന്‍ ഭീകരസവാദ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന രാജ്യമാണഅ അമേരിക്ക. എന്നാല്‍ താലിബാനുമായി ചര്‍ച്ച തുടരുന്ന സന്ദര്‍ഭത്തില്‍ പാക്കിസ്ഥാനോട് കടുത്ത നയം പ്രതീക്ഷിക്കാനാലില്ല. എന്നാല്‍ അതിര്‍ത്തി വിഷയങ്ങളില്‍ പാക്കിസ്ഥാനെതിരെ നീങ്ങാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയേക്കും. ചൈനക്കെതിരെ മറ്റു രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ച് നയം രൂപീകരിക്കാനാണ് ബൈഡന്റെ നീക്കം. ട്രംപ് ഭരണത്തേക്കാള്‍ എന്തുകൊണ്ടും മറ്റു രാജ്യങ്ങള്‍ക്ക് ഗുണംചെയ്യുക ബൈഡന്റെ പൊതു നയമാണ് എന്ന വിലയിരുത്തലിലാണ് വിദേശകാര്യ മന്ത്രാലയം.

