KSDLIVENEWS

Real news for everyone

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മേക്കപ്പ് ആർട്ടിസ്റ്റായ 27കാരിയുടെ പരാതിയിൽ നടൻ സന്തോഷിനെതിരെ കേസ്

SHARE THIS ON

ബെംഗളൂരു∙ വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ സന്തോഷിനെതിരെ പൊലീസ് കേസെടുത്തു. ഒട്ടേറെ കന്നഡ, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്തോഷിനെതിരെ മേക്കപ്പ് ആർട്ടിസ്റ്റായ 27 വയസ്സുകാരിയാണു പരാതി നൽകിയത്. സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്താണു സന്തോഷ് യുവതിയുമായി അടുത്തത്. തുടർന്നു വിവാഹ വാഗ്ദാനം ചെയ്ത് നഗരത്തിലെ ലോഡ്ജുകളിൽ പീഡിപ്പിക്കുകയായിരുന്നു. അതിനിടെ ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. ഇതു ചോദ്യംചെയ്തതിനു സന്തോഷ് മർദിച്ചതായും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!