ഇന്ധനവില വര്‍ധന: കെ.എസ്.ആര്.ടി.സി സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഇന്ധനവില കുത്തനെ കൂട്ടിയ എണ്ണക്കമ്ബനികളുടെ നടപടിക്കെതിരെ കോര്പറേഷന് സുപ്രീംകോടതിയെ സമീപിക്കുന്നു.
അനുകൂല നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് നിയമനടപടി. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗങ്ങള്‍ക്കുള്ള ഡീസല്‍ വില ഒറ്റയടിക്ക് ആറു രൂപ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പ്രതിദിനം 12 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് കെ.എസ്.ആര്.ടി.സിക്കുണ്ടാകുക. കോവിഡ് പ്രതിസന്ധിക്കിടെയാണ് ഇത്.
പ്രതിസന്ധി പരിഹരിക്കാന്‍ ഐ.ഒ.സിയുമായി ചര്‍ച്ച നടക്കുന്നുണ്ട്. സമാന്തരമായാണ് നിയമനടപടി. ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ ആര്.ടി.സികളുമായി ബന്ധപ്പെട്ട് യോജിച്ച നടപടി സാധ്യമാണോയെന്നും പരിശോധിക്കുന്നുണ്ട്. ഉയര്‍ന്ന നിരക്കില്‍ ഡീസല്‍ വാങ്ങേണ്ടെന്നാണ് കോര്‍പറേഷന്റെ തീരുമാനം. നിലവില്‍ കെ.എസ്.ആര്.ടി.സിയുടെ ഔട്ട്ലെറ്റുകള്‍ക്കൊപ്പം മാര്‍ക്കറ്റ് വിലക്ക് സ്വകാര്യ പമ്ബുകളില്‍നിന്ന് ഇന്ധനം വാങ്ങുകയാണ് കെ.എസ്.ആര്.ടി.സി. കോര്‍പറേഷന്റെ റീട്ടെയില്‍ പമ്ബായ ‘യാത്ര ഫ്യൂവല്സി’ന് ലഭിക്കുന്ന സ്റ്റോക്ക് മറ്റു ഡിപ്പോകളിലേക്കെത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ‘യാത്ര ഫ്യൂവല്‍’ പദ്ധതി എല്ലാ ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചാല്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകും. എന്നാല്‍, നടപടിക്രമങ്ങള്‍ നീണ്ടതായതിനാല്‍ മറ്റു ഡിപ്പോകളില്‍ റീട്ടെയില്‍ പമ്ബുകള്‍ തുടങ്ങാന്‍ സമയമെടുക്കും. പ്രതിദിനം 50,000 ലിറ്ററിന് മുകളില്‍ ഡീസല്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളാണ് ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. പൊതുപമ്ബുകളിലേതുപോലെ ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗത്തില്‍ സാധാരണ നിരക്ക് വര്‍ധിപ്പിക്കാറില്ല. എന്നാല്‍, ഈ പതിവ് തെറ്റിച്ചാണ് ഒറ്റയടിക്ക് 6.73 രൂപ വര്‍ധിപ്പിച്ചത്. ഇതോടെ, കെ.എസ്.ആര്.ടി.സിക്ക് ഒരു ലിറ്റര്‍ ഡീസലിന് പൊതുപമ്ബുകളിലേതിനെക്കാള് 4.50 രൂപ അധികം നല്‍കണം. ഡീലര്‍ കമീഷന് കൂടിയാകുന്നതോടെ ആറു രൂപയാകും. വിവിധ സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പൊതുപമ്ബുകളെ ഒഴിവാക്കി ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗങ്ങളില്‍ കൈവെച്ചതെന്നാണ് വിവരം.
ബസുകളില്‍ ജില്ല തിരിച്ച് നമ്ബര്‍
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകളിലെ ഡിപ്പോ കോഡ് ഒഴിവാക്കി ജില്ല തിരിച്ചുള്ള നമ്ബര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. ബസുകളെല്ലാം ജില്ല പൂള് സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇത്. ഇതോടെ, ബസ് ഏത് ഡിപ്പോയുടേത് എന്നതിനുപകരം ഏത് ജില്ലയുടേത് എന്നേ തിരിച്ചറിയാനാകൂ. നിലവിലുള്ള ബോണറ്റ് നമ്ബര്‍ ഒഴിവാക്കാതെ ഇടതുഭാഗത്താണ് ജില്ല കോഡ് ചേര്‍ക്കുക.
ഓരോ ജില്ലക്കും ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് നമ്ബര്‍ അനുവദിച്ചത്. ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന് മുതലുള്ള നമ്ബറുകളും നല്‍കും.
ബസുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് സര്‍വിസിന് സജ്ജമാക്കുന്ന ജോലി ഇനി ജില്ല പൂളിലാണ് നടക്കുക. ഇതിനായി ബസുകള്‍ ജില്ല പൂളിലെത്തിക്കും. പിന്വലിക്കുന്നവക്കു പകരം സര്‍വിസിന് ജില്ല പൂളില്‍ നിന്ന് ബസുകള്‍ ഡിപ്പോകള്‍ക്ക് വിട്ടുകൊടുക്കും. ഏതെങ്കിലും ഡിപ്പോയില്‍ ഡ്രൈവര്‍മാര്‍ക്കോ യാത്രക്കാര്‍ക്കോ താല്പര്യമുള്ള ബസുകള്‍, മറ്റുള്ള സ്ഥാപനങ്ങള്‍ സ്പോണ്‍സണ്‍ ചെയ്ത ബസുകള്‍, ബസ് ഓണ്‍ ഡിമാന്‍ഡ്, ടൂറിസം എന്നിവക്ക് ഉപയോഗിക്കുന്ന ബസുകള്‍ എന്നിവ അതത് ഡിപ്പോകളില്‍ നിലനിര്‍ത്തും. ബ്രേക്ക് ഡൗണ്‍ സമയത്തും തിരക്കുള്ള സമയങ്ങളിലും ജില്ല പൂളിലെ ബസുകള്‍ സര്‍വിസിനായി നല്‍കും.
ജില്ല കോഡ് ഇങ്ങനെ: തിരുവനന്തപുരം-TV , കൊല്ലം- KL , പത്തനംതിട്ട- PT, ആലപ്പുഴ-,AL കോട്ടയം- KT, ഇടുക്കി-ID, എറണാകുളം-EK , തൃശൂര്‍-TR , പാലക്കാട്- PL , മലപ്പുറം- ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂര്‍- KN , കാസര്‍ഗോഡ് – KG.

