‘കായംകുളത്തും വോട്ട് ചോര്‍ച്ച’; യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു

ആലപ്പുഴ: കായംകുളം മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ (Kayamkulam Election ) വോട്ട് ചോര്‍ന്നുവെന്ന് കായംകുളം എംഎല്‍എ യു. പ്രതിഭയുടെ ( U Prathibha ) വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി പാര്‍ട്ടിക്ക് ഉള്ളില്‍ അമര്‍ഷം പുകയുന്നു. വിഷയത്തില്‍ യു പ്രതിഭയോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടും. പ്രതിഭയ്ക്കെതിരെ കായംകുളം ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ഉള്‍പ്പെടെ പരാതി നല്‍കും. അതേസമയം, ഫേസ്ബുക്ക് പോസ്റ്റിലെ പരാതികള്‍ പ്രതിഭ സംസ്ഥാന നേതൃത്വത്തിനും കൈമാറിയെന്നാണ് സൂചന. കായംകുളത്തെ വോട്ട് ചോര്‍ച്ച പരിശോധിക്കണമെന്നാണ് പ്രതിഭയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് ഉള്‍പ്പെടെ കായംകുളം ഏരിയ കമ്മിറ്റി പരാതി നല്കി.
അമ്ബലപ്പുഴ തെരഞ്ഞെടുപ്പ് വോട്ട് ചോര്‍ച്ചയും തര്‍ക്കങ്ങളും പാര്‍ട്ടിയില്‍ ചര്‍ച്ച ആയിട്ടും കായംകുളത്തെ വോട്ട് ചോര്‍ച്ച പരിശോധിക്കപ്പെട്ടില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയില്‍ സര്‍വ്വ സമ്മതരായി നടക്കുകയാണെന്നാണ് പ്രതിഭ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചത്. ”തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ ഏരിയാ കമ്മിറ്റിയുടെ അറിവോടെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ എടുത്തു. അത് ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടിയെന്ന് വിശ്വസിക്കുന്നില്ല. കുതന്ത്രം മെനഞ്ഞ നേതാക്കന്മാര് വൈകാതെ ചവറ്റുകൊട്ടയില്‍ വീഴും. കണക്ക് ചോദിക്കാതെ കാലം കടന്നു പോകില്ലെന്നുമാണ് പ്രതിയുടെ വാക്കുകള്‍. ആലപ്പുഴ സിപിഎം സമ്മേളനത്തിന് ശേഷമാണ് പ്രതിഭയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.”:- പ്രതിഭ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫേസ് ബൂക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
നമ്മുടെ പാര്‍ക്ക് ജംഗ്ഷന് പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസംപോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ എന്റെ ശ്രദ്ധയില്‍ തന്നിരുന്നു.അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്ബോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നല്‍കുന്നത്എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും.
തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലര്‍ക്കെങ്കിലും ഞാന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു.അഭിമാനകരമായി നമ്മള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞു. ബോധപൂര്‍വമായി തന്നെ എന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്ത്തകന് പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ വന്നതുംദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
അമ്ബലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ല. ഏറ്റവും കൂടുതല്‍ വോട്ട്ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണ്. കേരള നിയമസഭയില്‍ കായംകുളത്തെ ആണ് അഭിമാനപൂര്‍വം പ്രതിനിധീകരിക്കുന്നത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായ് നടക്കുന്നു.ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍.2001ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പൂര്‍ണ്ണ മെമ്ബറായിപ്രവര്ത്തനം ആരംഭിച്ച എനിക്ക് .ഇന്നും എന്നും എന്റെ പാര്‍ട്ടിയോട് ഇഷ്ടം..കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ല..കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല..

