KSDLIVENEWS

Real news for everyone

കിങ് അബ്ദുല്ല വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം: വിവിധ രാജ്യങ്ങള്‍ അപലപിച്ചു

SHARE THIS ON

ജിസാനിലെ കിങ് അബ്ദുല്ല വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തെ വിവിധ രാജ്യങ്ങള്‍ അപലപിച്ചു.ആകാശത്ത് വെച്ചു തകര്‍ത്ത ഡ്രോണിന്‍റെ അവശിഷ്ടങ്ങള്‍ പതിച്ച്‌ പതിനാറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകീട്ടോടെയാണ് ജിസാന്‍ വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായത്. ഡ്രോണ്‍ ലക്ഷ്യത്തിലേക്ക് എത്തും മുമ്ബ് തകര്‍ത്തു. വിമാനത്താവള ഉള്‍ഭാഗത്ത് ഇവയുടെ ചീളുകള്‍ പതിക്കുകയും ചെയ്തു. വിദേശികളടക്കം 16 പേര്‍ക്ക് പരിക്കേറ്റതായി സഖ്യ സേന അറിയിച്ചു. യാത്രക്കാരായ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.

യമനിലെ സന്‍ആ വിമാനത്താവളത്തില്‍ നിന്നാണ് സിവിലിയന്മാരെ ലക്ഷ്യമിട്ടാണ് ഡ്രോണ്‍ അയച്ചത്. സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹൂത്തികള്‍ അതിര്‍ത്തി കടന്നുള്ള ആക്രമണം വീണ്ടും ആരംഭിച്ചിരിക്കുകയാണെന്നും സിവിലിയന്മാരെ സംരക്ഷിക്കാന്‍ ഉറച്ച നടപടികള്‍ കൈക്കൊള്ളുമെന്നും സഖ്യസേന അറിയിച്ചു. ജിസാന്‍ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂത്തി ഡ്രോണ്‍ ആക്രമണ ശ്രമത്തെ അറബ് പാര്‍ലമെന്‍റും വിവിധ രാജ്യങ്ങളും അപലപിച്ചു.

സാധാരണക്കാരുടെയും യാത്രക്കാരുടെയും ജീവനുതന്നെ ഭീഷണിയാകുന്ന ഭീരുത്വ നടപടിയാണ് ഹൂതികളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും തങ്ങളുടെ രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അറബ് പാര്‍ലമെന്‍റ് അറിയിച്ചു. യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!