KSDLIVENEWS

Real news for everyone

ഓടിക്കൊണ്ടിരുന്ന KSRTC ബസ് കത്തിനശിച്ചു: ആളുകളെ ഉടൻ പുറത്തിറക്കി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

SHARE THIS ON

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കായംകുളം എം.എസ്.എം. കോളേജിന് സമീപത്തായിട്ടായിരു കരുനാഗപ്പള്ളിയിൽനിന്ന് തോപ്പുംപടിക്കു വരികയായിരുന്നു ബസ്. യാത്രക്കാർ ഇറക്കിയ ശേഷമാണ് തീ കത്തിപ്പടർന്നത്. ബാറ്ററി സംബന്ധിച്ച പ്രശ്നമാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി ഡിപ്പോയിലെ വെസ്റ്റ് ബ്യൂൾ (ചെയിൻ പോലെ രണ്ട് ബസ്) ബസ് ആണ് കത്തി നശിച്ചത്. എം.എസ്.എം. കോളേജിന് സമീപത്തുവെച്ച് ആളുകളെ ഇറക്കുന്ന സമയത്ത് ബസിൽനിന്ന് പുക ഉയരുന്നത് ഡ്രൈവറുടേയും കണ്ടക്ടറുടേയും ശ്രദ്ധയിൽപെടുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ മുഴുവനും പുറത്തിറക്കി. പിന്നാലെ ബസ് ആളിക്കത്തി. കായംകുളത്ത് നിന്ന് അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!