അനധികൃത സ്വത്ത്: രേഖകള്‍ ഹാജരാക്കാന്‍ കെ.എം. ഷാജിക്ക് നല്കിയ സമയം ഇന്നവസാനിക്കും

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എല്‍.എക്ക് രേഖകൾ ഹാജരാക്കാൻ വിജിലന്‍സ് അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിക്കും. ഏപ്രിൽ 16ന് തൊണ്ടായാട്ടെ വിജിലന്‍സ് സ്പെഷല്‍ സെല്‍ ഓഫിസിൽ അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് രേഖകൾ ഹാജരാക്കാൻ എസ്.പി എസ്. ശശിധരൻ ഒരാഴ്ചത്തെ സമയം അനുവദിച്ചത്. പരിശോധനക്കിടെ കണ്ണൂരിലെ വീട്ടിൽ നിന്ന് പിടിച്ച 47,35,500 രൂപയുടെയും അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടിരൂപയുടെയും സ്രോതസ്സുകളാണ് വിജിലൻസ് പ്രധാനമായും ആവശ്യപ്പെട്ടത്. പിടികൂടിയ പണം സംബന്ധിച്ച ചോദ്യത്തിന് അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ താൻ തെരഞ്ഞെടുപ്പിന് പിരിച്ച തുകയാണിതെന്നായിരുന്നു മറുപടി.

