സിഐസി ഭരണച്ചുമതല സാദിഖലി തങ്ങള്‍ക്ക് നല്‍കി സമസ്ത

മലപ്പുറം: കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ (സിഐസി) ഭരണച്ചുമതല സാദിഖലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി സമസ്ത.
സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പം പ്രസിഡണ്ട് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സമസ്ത തീരുമാനം അറിയിച്ചത്. വാഫി-വഫിയ്യ കുട്ടികളുടെ ആശങ്ക പരിഹരിക്കുമെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
‘വാഫി-വഫിയ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത മുശാവറയെടുത്ത തീരുമാനമനുസരിച്ച് പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സിഐസി പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കൂടി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളും പരസ്പരം വിലയിരുത്തി, ഇതനുസരിച്ച് നിലവില്‍ വാഫി-വഫിയ്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും യാതൊരു വിധ ആശങ്കയും പ്രയാസവും ഇല്ലാതെ സ്ഥാപനവും പഠനവും മുമ്ബോട്ടു കൊണ്ടുപോകാനും ധാരണയായിട്ടുണ്ട്

