KSDLIVENEWS

Real news for everyone

ആലപ്പുഴയിലും കണ്ടെത്താനായില്ല, തിരുവല്ലയില്‍ കാണാതായ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്കായി തെരച്ചില്‍ ഊര്‍ജിതം

SHARE THIS ON

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്കൂളില്‍ നിന്ന് കാണാതായ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനിക്കായി അന്വേഷണം തുടരുന്നു. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ കുട്ടി ഇന്നലെ ഏറെ വൈകിയും വീട്ടില്‍ എത്താത്തതിനെ തുടർന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചശേഷം അന്വേഷണം ആരംഭിച്ച പൊലീസ് സ്കൂള്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ശേഖരിച്ചിരുന്നു. ആലപ്പുഴ ഭാഗത്ത് കുട്ടി ഉണ്ടെന്ന് സംശയത്തില്‍ രാത്രി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങള്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ ഊർജിതമാണെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!