കെ.എസ്.എഫ്.ഇ. വനിതാ ഏജന്റിനെ ഓഫീസിനുള്ളില്‍വെച്ച് വെട്ടിപരിക്കേല്പിച്ചു; സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ: കെ.എസ്.എഫ്.ഇയില്‍ പണമടയ്ക്കാന്‍ എത്തിയ വനിതാ ഏജന്റിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കാളുതറ വീട്ടില്‍ രാഗേഷിന്റെ ഭാര്യ മായ (37) യ്ക്കാണ് വെട്ടേറ്റത്. കഴുത്തിന് പിന്‍ഭാഗത്ത് വെട്ടേറ്റ മായയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മായയുടെ സഹോദരിയുടെ ഭര്‍ത്താവ് കൈചൂണ്ടി കളരിക്കല്‍ ശ്രീവിഹാറില്‍ സുരേഷ് ബാബുവിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച പകല്‍ ഒരുമണിയോടെ കെ.എസ്.എഫ്.ഇ. കളര്‍കോട് ശാഖയില്‍ പണമടക്കാന്‍ എത്തിയതായിരുന്നു മായ. ജീവനക്കാരിയുമായിസംസാരിച്ച് നില്‍ക്കുന്നതിനിടെ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കടന്നെത്തിയ സുരേഷ് ബാബു മായയെ പിന്നില്‍നിന്നും വെട്ടുകയായിരുന്നു. ആക്രമിക്കുന്നതിനിടെ സുരേഷ് ബാബുവിന്റെ കൈയില്‍നിന്നും ആയുധം തെറിച്ചുപോയി. വീണ്ടും ആയുധം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓഫീസിലെ മറ്റുജീവനക്കാരെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

