KSDLIVENEWS

Real news for everyone

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദി തകർന്നു | വീഡിയോ

SHARE THIS ON

പാലിഗഞ്ച്: ബിഹാറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വേദി തകർന്നു. പാടലീപുത്ര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിൻ്റെ മകൾ മിസ ഭാരതിക്ക് വേണ്ടി തിങ്കളാഴ്ച പാലിഗഞ്ചിൽ വോട്ട് അഭ്യർഥിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വേദിയിലേക്ക് കയറുമ്പോൾ ഒരു ഭാഗം തകരുകയായിരുന്നു. മിസ ഭാരതിയും മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ രാഹുലിനെ വേദിയിൽനിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ശാന്തനായി വേദിയിൽ തുടരുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളടക്കം പങ്കുവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!