ഞാൻ മാസങ്ങൾക്കു ശേഷം അർജന്റീനയിൽപോയി മെസ്സിയെക്കൂടി അംബാസഡറാക്കാനുള്ള ചർച്ച നടത്തിയ ശേഷം തിരിച്ചെത്തി മറഡോണയെ കണ്ടു . അപ്പോൾ മറഡോണ പൊട്ടിത്തെറിച്ചു ; ബോബി ചെമ്മണ്ണൂർ പറയുന്നു –

മറഡോണ കണ്ണൂരിലെത്തിയ ദിവസം മറക്കാനാകില്ല. ആരാധകരുടെ മുദ്രാവാക്യവും ബഹളവും കാരണം വെളുപ്പിനാണ് അദ്ദേഹം ഉറങ്ങിയത്. സാധാരണ നിലയില്‍ അത്ര വൈകി ഉറങ്ങിയാല്‍ വൈകിട്ടേ ഉണരൂ. രാവിലെ 10 മണിയായപ്പോള്‍ ഞാന്‍ പതുക്കെ മുറിയുടെ വാതില്‍ക്കല്‍ മുട്ടി.
എന്നെ ചീത്ത പറഞ്ഞ മറഡോണ തലയണ കൊണ്ട് എറിഞ്ഞു. പുറത്തുപോകാന്‍ അലറി. കണ്ണൂര്‍ മുഴുവന്‍ ജനപ്രളയമാണ്. എല്ലായിടത്തും ട്രാഫിക് ബ്ലോക്കാണ്. എനിക്കു തോന്നി, മറഡോണ പുറത്തുവരില്ലെന്നും ഞാന്‍ ജീവനോടെ കണ്ണൂര്‍ വിടില്ലെന്നും.
12 ആയപ്പോള്‍ ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് അകത്തുകയറി കിടക്കയ്ക്ക് അരികിലിരുന്നു. ഉണര്‍ന്നപ്പോള്‍ മുഖത്തു ദേഷ്യം വന്നതു കണ്ടു. ഞാന്‍ അപ്പോള്‍ കരയുകയായിരുന്നു.
ഞാന്‍ പറഞ്ഞു, താങ്കള്‍ പുറത്തു വന്നില്ലെങ്കില്‍ എനിക്കു ജീവനോടെ ഇവിടം വിടാനാകില്ലെന്ന്. അവിടത്തെ അവസ്ഥയും ജനങ്ങളുടെ ആവേശവും ഞാന്‍ പറഞ്ഞു മനസ്സിലാക്കി.
നേരെ എഴുന്നേറ്റ് കുളിക്കുകപോലും ചെയ്യാതെ ‘പോകാം’ എന്നു പറഞ്ഞു. കൊല്‍ക്കത്തയില്‍ 5 മിനിറ്റാണ് അദ്ദേഹം വേദിയിലുണ്ടായിരുന്നത്. ഇവിടെ അതു സംഭവിച്ചാല്‍ ആകെ പ്രശ്നമാകും. ഞാന്‍ കണ്ണുനിറഞ്ഞുകൊണ്ട് അതും പറഞ്ഞു. അദ്ദേഹം വേദിയില്‍ കളിക്കുകയും പാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്തു. കണ്ണീരിനു മുന്നില്‍ എന്നും അദ്ദേഹം അങ്ങനെയായിരുന്നു.
മെസ്സി തന്നെക്കാള്‍ വലിയ കളിക്കാരനാകുമെന്നും അര്‍ജന്റീനയില്‍ ലോകകപ്പ് എത്തിക്കുമെന്നും മറഡോണ എന്നോടു പറഞ്ഞു. ഞാന്‍ മാസങ്ങള്‍ക്കു ശേഷം അര്‍ജന്റീനയില്‍പോയി മെസ്സിയെക്കൂടി അംബാസഡറാക്കാനുള്ള ചര്‍ച്ച നടത്തിയ ശേഷം തിരിച്ചെത്തി മറഡോണയെ കണ്ടു. അപ്പോള്‍ മറഡോണ പൊട്ടിത്തെറിച്ചു:
‘ഞാന്‍ രാജ്യത്തിനു വേണ്ടിയാണു കളിച്ചത്. പണത്തിനു വേണ്ടിയല്ല. അയാള്‍ പണത്തിനു വേണ്ടി കളിക്കുന്നു. എനിക്കയാളെ ഇഷ്ടമല്ല’. മറഡോണ അങ്ങനെയായിരുന്നു. മനസ്സിലുള്ളതു പറയും. മകളുടെ മകന്‍ ബെഞ്ചമിന്‍ വലിയ കളിക്കാരനാകുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. ഇടയ്ക്കിടെ അവന്റെ ഫോട്ടോ എടുത്ത് ഉമ്മവയ്ക്കുമായിരുന്നു.

