KSDLIVENEWS

Real news for everyone

ദുരിതാശ്വാസത്തിന് 51 ലക്ഷം നല്‍കി വിമതര്‍ അസം വിട്ടു, ഗോവയിലേക്ക്; സുപ്രീംകോടതി ഉത്തരവ് നിര്‍ണായകം

SHARE THIS ON

മുംബൈ: അസം ജനത വെള്ളപ്പൊക്ക ദുരിതത്തില്‍ കഴിയുമ്പോഴാണ് മഹാരാഷ്ട്രയിലെ വിമത ശിവേസന എംഎല്‍എമാര്‍ ഒരാഴ്ച മുമ്പ് സംസ്ഥാത്തേക്ക് എത്തുന്നത്. ഗുവാഹാട്ടിയിലെ ആഡംബര ഹോട്ടലില്‍ മഹാരാഷ്ട്ര എംഎല്‍എമാര്‍ക്ക് സുരക്ഷയും സജ്ജീകരണങ്ങളും ഒരുക്കിയെന്ന് ആരോപിച്ച് അസം സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയ നാടകം ക്ലൈമാക്‌സിലേക്ക് നീങ്ങുമ്പോള്‍ ഗുവാഹാട്ടിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിനോട് വിട പറഞ്ഞിരിക്കുകയാണ്‌ വിമതര്‍.


വ്യാഴാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കെ ബുധനാഴ്ച വൈകീട്ടോടെ വിമത സേനാ എംഎല്‍എമാര്‍ ഗോവയിലേക്ക് തിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഉത്തരവ് കൂടി പരിഗണിച്ചാകും ഈ നീക്കം.

ഇതിനിടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് വിമത എംഎല്‍എമാര്‍ 51 ലക്ഷം രൂപ നല്‍കി. വിമത നേതാവ് ഏക്‌നാഥ് ഷിന്ദേയാണ് അസംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!