KSDLIVENEWS

Real news for everyone

ലോകത്തിന് വീണ്ടും ശ്വസിക്കാൻ കഴിയണമെന്ന് ഫലസ്തീൻ ; ബൈഡന്റെ വിജയത്തിൽ ലോകരാജ്യങ്ങൾ

SHARE THIS ON

വാഷിങ്​ടണ്‍: ജോ ബൈഡന്‍െറ യു.എസ്​ തെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചിള്ള വാര്‍ത്തകള്‍ വന്നതിന്​ പിന്നാലെ ലോകരാജ്യങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിച്ച്‌​ രംഗത്തെത്തി. 77കാരനായ ഡെമോക്രാറ്റിക്​ സ്ഥാനാര്‍ഥി 270 എന്ന മാന്ത്രിക സംഖ്യ നേടിയതോടെയാണ്​ വിജയത്തോടടുത്തത്​. ട്രംപിന്‍െറ തോല്‍വി പുതിയൊരു അമേരിക്കയെ സൃഷ്​ടിക്കുമെന്നാണ്​ ചില രാജ്യങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്​. ബൈഡന്‍െറ വിജയത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രതികരണമറിയാം.

കാനഡ

ഇരു രാജ്യങ്ങളും സുഹൃത്തുക്കളാണെന്നും ബൈഡനും കമലഹാരിസിനുമൊപ്പം നല്ല പ്രവര്‍ത്തനം കാഴ്​ചവെക്കാനാണ്​ ആഗ്രഹിക്കുന്നതെന്നും​ കനേഡിയന്‍ പ്രധാനമന്ത്രി ജസ്​റ്റിന്‍ ട്രൂഡോ പറഞ്ഞു. ഇരുവരുടെയും വിജയത്തില്‍ അദ്ദേഹം ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്​തു.

യു.കെ

കാലാവസ്ഥമാറ്റം, വ്യാപാരം, സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഭാവിയില്‍ ഒരുമിച്ച്‌​ പ്രവര്‍ത്തിക്കാനാവുമെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍ പറഞ്ഞു. മതിലുകള്‍ക്ക്​ പകരം പാലങ്ങള്‍ നിര്‍മിക്കേണ്ട കാലമാണ്​ വരുന്നതെന്ന്​ ലണ്ടന്‍ മേയര്‍ സാദിഖ്​ ഖാനും വ്യക്​തമാക്കി.

പാകിസ്​താന്‍

അഫ്​ഗാനിസ്​താനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പുതിയ യു.എസ്​ ഭരണാധികാരികളുമായി ചേര്‍ന്ന്​ പ്രവര്‍ത്തിക്കുമെന്ന്​ പാകിസ്​താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞു. നികുതി സ​മ്ബ്രദായങ്ങളിലെ മാറ്റങ്ങള്‍ക്കായും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍

വിനാശകരമായ യു.എസിന്‍െറ നയത്തില്‍ മാറ്റം വരുമെന്ന പ്രതീക്ഷ ഇറാന്‍ വൈസ്​ പ്രസിഡന്‍റ്​ ഇഷാഖ്​ ജഹാങ്കരി പ്രകടിപ്പിച്ചു. യു.എസിന്‍െറ നയങ്ങളില്‍ വ്യതിയാനമുണ്ടാകുമെന്നാണ്​ പ്രതീക്ഷ. അന്താഷ്​ട്ര നിയമങ്ങളേയും കരാറുകളേയും അവര്‍ മാനിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും ഇറാന്‍ വൈസ്​ പ്രസിഡന്‍റിനെ ഉദ്ധരിച്ച്‌​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

ഫ്രാന്‍സ്​

​ജോ ബൈഡനും കമല ഹാരിസിനും അഭിനന്ദനങ്ങള്‍, ലോകം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ഒരുമിച്ച്‌​ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമാനുവല്‍ മാക്രോണ്‍ പറഞ്ഞു. അമേരിക്കക്ക്​ വീണ്ടും സ്വാഗതമെന്നായിരുന്നു പാരീസ്​ മേയര്‍അന്ന ഹിഡാല്‍ഗോയുടെ പ്രതികരണം.

ഫലസ്​തീന്‍

ലോകത്തിന്​ വീണ്ടും ശ്വസിക്കാന്‍ കഴിയണമെന്നായിരുന്നു ഫലസ്​തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗവും നേതാവുമായ ഹനാന്‍ അശ്​ഹരാവിയുടെ ട്വീറ്റ്​. ട്രംപിന്‍െറ നയങ്ങളെ സൂക്ഷ്​മമായി പരിശോധിച്ച്‌​ അതിന്​ പകരം മനുഷത്വവും നിയമപരവുമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജര്‍മ്മനി

ബൈഡനേയും കമലയേയും അഭിനന്ദിക്കുകയാണെന്ന്​ ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ വ്യക്​തമാക്കി. ഈ സമയത്തെ വെല്ലുവിളികളെ ഒരുമിച്ച്‌​ നേരിടാമെന്നും പറഞ്ഞു.

ഇറാഖ്​

ജോ ബൈഡന്‍ വിശ്വസ്​ത സുഹൃത്തായിരിക്കുമെന്ന്​ ഇറാഖ്​ പ്രസിഡന്‍റ്​ ബര്‍ഹാം സാലിഹ്​ പറഞ്ഞു.മിഡില്‍ ഈസ്​റ്റില്‍ സമാധാനവും സുസ്ഥിരതയും കൊണ്ടു വരുന്നതിനായി ഒരുമിച്ച്‌​ പ്രവര്‍ത്തിക്കും. അതാണ്​ ഇരുരാജ്യങ്ങളുടെയും പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യുറോപ്യന്‍ യൂണിയന്‍

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനേയം വൈസ്​ പ്രസിഡന്‍റ്​ കമലഹാരിസിനേയും അഭിനന്ദിക്കുന്നു. എക്കാലവും നല്ല സുഹൃത്ത്​ ബന്ധം യുറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മിലുണ്ടായിരുന്നുവെന്ന്​ യുറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചു.

നാറ്റോ

നാറ്റോ സഖ്യത്തെ ശക്​തമായി പിന്തുണക്കുന്നയാളാണ്​ ബൈഡനെന്ന്​ സെക്രട്ടറി ജനറല്‍ ജെന്‍സ്​ സ്​റ്റോളന്‍ബെര്‍ഗ്​ പറഞ്ഞു. ശക്​തമായ നാ​റ്റോ സഖ്യം വടക്കേ അമേരിക്കക്കും യുറോപ്പിനും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!