KSDLIVENEWS

Real news for everyone

വി ഡി സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം: മുസ്ലിം ലീഗിന് അർഹതപ്പെട്ടത് ലഭിക്കും’; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ‌

SHARE THIS ON

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ വി ഡി സതീശന് മുസ്ലിം ലീഗിന്റെ പിന്തുണ. സർവേകളിൽ വി ഡി സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർണായക പ്രതികരണം. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനമെടുക്കുകയെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അർഹതപ്പെട്ടത് ലഭിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുൻ കാലങ്ങളിൽ ലീഗിന് നല്ല പരിഗണന മന്ത്രി സഭയിൽ അടക്കം ലഭിച്ചിട്ടുണ്ടല്ലോ. ഒന്നും ചോദിച്ച് വാങ്ങാൻ ലീഗ് ഉദ്ദേശിക്കുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.

മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് ജയിക്കും. എക്സിറ്റ് പോൾ വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. എക്സിറ്റ് പോളിൽ കാണിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നു. ഒരു എജൻസി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്. എല്ലാവരും ഒരുപോലെ പറയുന്നത് യുഡിഎഫ് വിജയമാണ് പറയുന്നതെന്ന് അദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!