KSDLIVENEWS

Real news for everyone

അക്രമ രാഷ്ട്രീയം തുലയട്ടെ
✍️അബ്ദുല്ല നെല്ലിക്കട്ട

SHARE THIS ON

ദൈവത്തിന്റെ സ്വന്തം നാടന്നും കേളികേട്ട കേരളനാടെന്നും പലരും വിശേഷിപ്പിച്ച അഭിമാനം പൂണ്ട നാടായിരുന്നു നമ്മുടെ കേരളം. നമുക്ക് ഇതെന്തുപറ്റി നമ്മുടെ സൗഹൃദങ്ങൾ തോളോട് തോൾ ചേർന്ന് നിന്നിരുന്ന ഐക്യമായ നിലനിൽപ്പു കൾ എല്ലാം മൺമറഞ്ഞു കൊണ്ടിരിക്കുന്നു നമുക്കു വീണ്ടെടുക്കണം ഗാന്ധിയും നെഹ്റുവും അംബേദ്കറും സ്വപ്നംകണ്ട സൗഹൃദ രാജ്യത്തെ… കേരളത്തിൽ എത്രയെത്ര ജീവനുകൾ കഠാര കൊണ്ട് അവസാനിക്കുന്നു നിസ്സാര പ്രശ്നങ്ങളുടെ പേരിൽ കൊലയിൽ അവസാനിക്കുന്നു. വ്യാഴാഴ്ച നാം ഉണർന്നത് ഞെട്ടലോടെ ആയിരുന്നു വേദനാജനകവും ഖേദകരവും ആയ വാർത്തയാണ് ഓരോ ദിവസവും നമുക്ക് കാണാൻ കഴിയുന്നത്. ഇതിനെയൊക്കെ മാറ്റാൻ നമുക്കെന്തുകൊണ്ട് സാധിക്കുന്നില്ല നേതാക്കൾ എന്തുകൊണ്ട് അണികള നിലക്ക് നിർത്തുന്നില്ല.. അതിനു നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ നേതാക്കൾ എന്ന് പറയാൻ എന്ത് അധികാരം. ചെറുപ്രായത്തിൽ തന്നെ അക്രമ രാഷ്ട്രീയം തുടരാൻ എവിടെ നിന്നാണ് ഇവർക്ക് പ്രചോദനം കിട്ടിയത് ആദ്യാക്ഷരം നുകർന്നു തന്ന അമ്മയിൽ നിന്നോ?? തലപ്പത്തിരിക്കുന്ന നേതൃനിരയിൽ നിന്നോ?
രാഷ്ട്രീയം ഒരു ചീത്ത കാര്യമല്ല ജനാധിപത്യത്തിന്റെയും രാഷ്ട്രപുനർ നിർമ്മാണ ത്തിന്റെയും അടിസ്ഥാനശിലയും സൗന്ദര്യവുമാണ്. നമ്മുടെ കോളേജുകളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള ചേരിപോരുകൾ ചോര വീഴ്ത്തുന്ന നിലയിലേക്ക് വളർന്നപ്പോഴാണ് ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ പൊതുവികാരം ഉണർന്നത് കോടതികൾ പോലും രൂക്ഷവിമർശനവുമായി രംഗത്തെത്തി സ്വാശ്രയ കോളേജുകളിൽ അത് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ തന്നെ അന്ത്യം ആവുകയും ചെയ്തു നമ്മുടെ കുട്ടികളെ അരാഷ്ട്രീയ വൽക്കരണത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്നതിൽ ഈ രാഷ്ട്രീയ വിലക്കിന് വലിയ പങ്കുണ്ടെന്ന് വിമർശനം സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ കഴിഞ്ഞ കുറെ നാളായി ഉന്നയിച്ചു വരുന്നുണ്ട്.. അഭിമന്യുവും ഷുക്കൂറും ശുഹൈബും കൃപേഷും ശരത് ലാലും ഇപ്പോഴിതാ റൗഫും ഇവരെല്ലാവരും തനിയെ മരണപ്പെട്ടതല്ല. രാഷ്ട്രീയ തിന്റെ കാപാലികരാൽ കൊലചെയ്യപ്പെട്ടവരാണ്. ഇനിയും കടാരരാഷ്ട്രീയം ഉപേക്ഷിച്ചില്ലെങ്കിൽ നഷ്ടം അവനവന്റെ കുടുംബത്തിനു മാത്രം. പച്ച പതാകയും ചുവന്ന പതാകയും കാവി പതാകയുമമെല്ലാം രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി അവർ പുകമറ സൃഷ്ടിക്കുകയാണ്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!