അഫ്ഗാന് പ്രതിസന്ധി: സർവകക്ഷി യോഗം വിളിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നതിന് കേന്ദ്ര സർക്കാർ പാർലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് യോഗം.
രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിർദേശിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.https://62aa2ef7b39e373d2b1471c671ee591e.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0
അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കൽ സംബന്ധിച്ച കാര്യങ്ങളും വിദേശകാര്യ മന്ത്രാലയം വിശദീകരിക്കും. കാബൂളിൽ നിന്ന് പ്രതിദിനം രണ്ട് ഇന്ത്യൻ വിമാനങ്ങളാണ് ഒഴിപ്പിക്കൽ നടത്തിവരുന്നത്.
അഫ്ഗാനിസ്താൻ താലിബാൻ കീഴ്പ്പെടുത്തിയ സാഹചര്യത്തിൽ ഇനി ഇന്ത്യ എന്തു നയമാണ് തുടർന്ന് സ്വീകരിക്കുന്നത് എന്നത് സംബന്ധിച്ചും ചർച്ച നടക്കുമെന്നാണ് സൂചന.null
അതേസമയം, എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിക്ക് ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാക്കളോട് വിശദീകരിക്കാൻ സാധിക്കാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ ട്വീറ്റിന് മറുപടി നൽകുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

