പാമ്പിന് രാഖി കെട്ടാന്‍ ശ്രമിക്കുന്നതിനിടെ പാമ്ബുകടിയേററ് മരണം, വിഡിയോ പുറത്ത്

പറ്റ്ന: പാമ്ബിന് രാഖി കെട്ടികൊടുക്കുന്നതിനിടെ കടിയേറ്റ് യുവാവ് മരിച്ചു. രക്ഷാബന്ധന് ദിനത്തില്‍ രണ്ടു മൂര്‍ഖന്‍ പാമ്ബുകള്‍ക്ക് രാഖി കെട്ടികൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. ബിഹാറിലെ സാരണ്‍ ജില്ലയില്‍ നിന്നുള്ള മന്മോഹന് എന്ന യുവാവാണ് പാമ്ബുകടിയേറ്റ് മരിച്ചത്.
തന്റെ കൈവശമുള്ള രണ്ടു പെണ് പാമ്ബുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടി കൊടുക്കുന്നതിനിടെ ഇയാളുടെ കാലില്‍ ഒരു പാമ്ബ് കടിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാമ്ബിന് രാഖി കെട്ടുന്നത് കാണാനായി നിരവധി പേര് കൂടിനില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

