KSDLIVENEWS

Real news for everyone

ഇന്ധനവില വര്‍ധന: കെ.എസ്​.ആര്‍.ടി.സി സുപ്രീംകോടതിയിലേക്ക്

SHARE THIS ON

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യെ ​വ​ന്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ ത​ള്ളി​വി​ട്ട ഇ​ന്ധ​ന​വി​ല കു​ത്ത​നെ കൂ​ട്ടി​യ എ​ണ്ണ​ക്ക​മ്ബ​നി​ക​ളു​ടെ ന​ട​പ​ടി​ക്കെ​തി​രെ ​കോ​ര്‍​പ​റേ​ഷ​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു.

അ​നു​കൂ​ല നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ നി​യ​മ​ന​ട​പ​ടി. ബ​ള്‍​ക്ക്​ പ​ര്‍​ച്ചേ​സ്​ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള ഡീ​സ​ല്‍ വി​ല ഒ​റ്റ​യ​ടി​ക്ക്​ ആ​റു​ രൂ​പ വ​ര്‍​ധി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ പ്ര​തി​ദി​നം 12 ല​ക്ഷം രൂ​പ​യു​​ടെ അ​ധി​ക ബാ​ധ്യ​ത​യാ​ണ്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്കു​ണ്ടാ​കു​ക. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കി​​ടെ​യാ​ണ്​ ഇത്.

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ഐ.​ഒ.​സി​യു​മാ​യി ച​ര്‍ച്ച ന​ട​ക്കു​ന്നു​ണ്ട്. സ​മാ​ന്ത​ര​മാ​യാ​ണ്​ നി​യ​മ​ന​ട​പ​ടി. ഒ​പ്പം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ര്‍.​ടി.​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ജി​ച്ച ന​ട​പ​ടി​ സാ​ധ്യ​മാ​ണോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഉ​യ​ര്‍ന്ന നി​ര​ക്കി​ല്‍ ഡീ​സ​ല്‍ വാ​ങ്ങേ​ണ്ടെന്നാ​ണ്​ കോ​ര്‍പ​റേ​ഷ‍ന്‍റെ തീ​രു​മാ​നം. നി​ല​വി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ഔ​ട്ട്​​ലെ​റ്റു​ക​ള്‍​ക്കൊ​പ്പം മാ​ര്‍ക്ക​റ്റ് വി​ല​ക്ക് സ്വ​കാ​ര്യ പ​മ്ബു​ക​ളി​ല്‍​നി​ന്ന് ഇ​ന്ധ​നം വാ​ങ്ങു​ക​യാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി. കോ​ര്‍​പ​റേ​ഷ‍ന്‍റെ റീ​ട്ടെ​യി​ല്‍ പ​മ്ബാ​യ ‘യാ​ത്ര ഫ്യൂ​വ​ല്‍സി’​ന് ല​ഭി​ക്കു​ന്ന സ്റ്റോ​ക്ക് മ​റ്റു ഡി​പ്പോ​ക​ളി​ലേ​ക്കെ​ത്തി​ച്ച്‌ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ‘യാ​ത്ര ഫ്യൂ​വ​ല്‍’ പ​ദ്ധ​തി എ​ല്ലാ ഡി​പ്പോ​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചാ​ല്‍ നി​ല​വി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​കും. എ​ന്നാ​ല്‍, ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നീ​ണ്ട​താ​യ​തി​നാ​ല്‍ മ​റ്റു ഡി​പ്പോ​ക​ളി​ല്‍ റീ​ട്ടെ​യി​ല്‍ പ​മ്ബു​ക​ള്‍ തു​ട​ങ്ങാ​ന്‍ സ​മ​യ​മെ​ടു​ക്കും. പ്ര​തി​ദി​നം 50,000 ലി​റ്റ​റി​ന് മു​ക​ളി​ല്‍ ഡീ​സ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ്​​ ബ​ള്‍ക്ക് പ​ര്‍​ച്ചേ​സ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​ത്. പൊ​തു​പ​മ്ബു​ക​ളി​ലേ​തു​പോ​ലെ ബ​ള്‍​ക്ക്​ പ​ര്‍​ച്ചേ​സ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ സാ​ധാ​ര​ണ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കാ​റി​ല്ല. എ​ന്നാ​ല്‍, ഈ ​പ​തി​വ് തെ​റ്റി​ച്ചാ​ണ് ഒ​റ്റ​യ​ടി​ക്ക് 6.73 രൂ​പ വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ, കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് പൊ​തു​പ​മ്ബു​ക​ളി​ലേ​തി​നെ​ക്കാ​ള്‍ 4.50 രൂ​പ അ​ധി​കം ന​ല്‍​ക​ണം. ഡീ​ല​ര്‍ ക​മീ​ഷ​ന്‍ കൂ​ടി​യാ​കു​ന്ന​തോ​ടെ ആ​റു​ രൂ​പ​യാ​കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് പൊ​തു​പ​മ്ബു​ക​ളെ ഒ​ഴി​വാ​ക്കി ബ​ള്‍​ക്ക് പ​ര്‍​ച്ചേ​സ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ കൈ​വെ​ച്ച​തെ​ന്നാ​ണ് വി​വ​രം.

ബസുകളില്‍ ജില്ല തിരിച്ച്‌​ നമ്ബര്‍

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളി​ലെ ഡി​പ്പോ കോ​ഡ്​ ഒ​ഴി​വാ​ക്കി ജി​ല്ല തി​രി​ച്ചു​ള്ള ന​മ്ബ​ര്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നം. ബ​സു​ക​ളെ​ല്ലാം ജി​ല്ല പൂ​ള്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്. ഇ​തോ​ടെ, ബ​സ്​ ഏ​ത്​ ഡി​പ്പോ​യു​ടേ​ത്​ എ​ന്ന​തി​നു​പ​ക​രം ഏ​ത്​ ജി​ല്ല​യു​ടേ​ത്​ എ​ന്നേ തി​രി​ച്ച​റി​യാ​നാ​കൂ. നി​ല​വി​ലു​ള്ള ബോ​ണ​റ്റ്​ ന​മ്ബ​ര്‍ ഒ​ഴി​വാ​ക്കാ​തെ ഇ​ട​തു​ഭാ​ഗ​ത്താ​ണ്​ ജി​ല്ല കോ​ഡ്​ ചേ​ര്‍​ക്കു​ക.

ഓ​രോ ജി​ല്ല​ക്കും ഇം​​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ്​ ന​മ്ബ​ര്‍ അ​നു​വ​ദി​ച്ച​ത്. ഇം​ഗ്ലീ​ഷ്​ അ​ക്ഷ​ര​ങ്ങ​ള്‍​ക്കൊ​പ്പം ബ​സു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്ക​ത്തി​ന് അ​നു​സ​രി​ച്ച്‌ ഒ​ന്ന്​ മു​ത​ലു​ള്ള ന​മ്ബ​റു​ക​ളും ന​ല്‍​കും.

ബ​സു​ക​ള്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധ​ിച്ച്‌ സ​ര്‍​വി​സി​ന്​ സ​ജ്ജ​മാ​ക്കു​ന്ന ജോ​ലി ഇ​നി ജി​ല്ല പൂ​ളി​ലാ​ണ്​ ന​ട​ക്കു​ക. ഇ​തി​നാ​യി ബ​സു​ക​ള്‍ ജി​ല്ല പൂ​ളി​ലെ​ത്തി​ക്കും. പി​ന്‍​വ​ലി​ക്കു​ന്നവക്കു​ പ​ക​രം സ​ര്‍​വി​സി​ന് ജി​ല്ല പൂ​ളി​ല്‍ നി​ന്ന്​ ബ​സു​ക​ള്‍ ഡി​പ്പോ​ക​ള്‍​ക്ക്​ വി​ട്ടു​കൊ​ടു​ക്കും. ഏ​തെ​ങ്കി​ലും ഡി​പ്പോ​യി​ല്‍ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കോ യാ​ത്ര​ക്കാ​ര്‍​ക്കോ താ​ല്‍​പ​ര്യ​മു​ള്ള ബ​സു​ക​ള്‍, മ​റ്റു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ സ്പോ​ണ്‍​സ​ണ്‍ ചെ​യ്ത ബ​സു​ക​ള്‍, ബ​സ് ഓ​ണ്‍ ഡി​മാ​ന്‍​ഡ്​, ടൂ​റി​സം എ​ന്നി​വ​ക്ക്​ ഉ​പ​യോ​​ഗി​ക്കു​ന്ന ബ​സു​ക​ള്‍ എ​ന്നി​വ അ​ത​ത് ഡി​പ്പോ​ക​ളി​ല്‍ നി​ല​നി​ര്‍​ത്തും. ബ്രേ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്തും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലും ജി​ല്ല പൂ​ളിലെ ബ​സു​ക​ള്‍ സ​ര്‍​വി​സി​നാ​യി ന​ല്‍​കും.

ജി​ല്ല കോ​ഡ്​ ഇ​ങ്ങ​നെ: തി​രു​വ​ന​ന്ത​പു​രം-TV , കൊ​ല്ലം- KL , പ​ത്ത​നം​തി​ട്ട- PT, ആ​ല​പ്പു​ഴ-,AL കോ​ട്ട​യം- KT, ഇ​ടു​ക്കി-ID, എ​റ​ണാ​കു​ളം-EK , തൃ​ശൂ​ര്‍-TR , പാ​ല​ക്കാ​ട്- PL , മ​ല​പ്പു​റം- ML, കോ​ഴി​ക്കോ​ട്- KK, വ​യ​നാ​ട്- WN, ക​ണ്ണൂ​ര്‍- KN , കാ​സ​ര്‍​​ഗോ​ഡ് – KG.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!