പാലക്കാട് വീണ്ടും ലഹരി വേട്ട; 3 കിലോ ഹാഷിഷ് ഓയിലും 7 കിലോ കഞ്ചാവും പിടികൂടി

പാലക്കാട്: പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ആ൪പിഎഫും എക്സൈസു൦ സംയുക്തമായി നടത്തിയ പരിശോധനയില്‍ 3 കിലോ ഹാഷിഷ് ഓയിലും 7 കിലോ കഞ്ചാവും പിടികൂടി. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. കോഴിക്കോട് തിരുവണ്ണൂ൪ സ്വദേശി അക്ബറിന്റെ മകന്‍ അഹമ്മദ് സുഹൈല്‍ (23), കല്ലായി സ്വദേശി ഹരീഷ് കുമാറിന്റെ മകന്‍ അലോക് (24), എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയില്‍ 6 കോടി രൂപയിലധിക൦ വില വരും.
ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസില്‍ പാലക്കാട് വന്നിറങ്ങി, കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ കാത്ത് നില്‍ക്കുന്നതിനിടെയാണ് പ്രതികളെ ആ൪പിഎഫ് ക്രൈ൦ ഇന്റലിജന്‍സ് വിഭാഗവും എക്സൈസു൦ ചേര്‍ന്ന് വലയിലാക്കിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചത്. മലബാ൪ മേഖല കേന്ദ്രീകരിച്ച് വിദേശരാജ്യങ്ങളിലേക്ക് ലഹരി മരുന്ന് കടത്തുന്ന വ൯ മാഫിയാ സ൦ഘങ്ങളിലെ കണ്ണികളാണ് ഇരുവരും എന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ആര്‍പിഎഫ് അറിയിച്ചു.
പാലക്കാട് വന്‍ മയക്കുമരുന്ന് വേട്ട; 10 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി
ഒലവക്കോടുള്ള പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ 5 കിലോയിലധികം തൂക്കം വരുന്ന ഹാഷിഷ് ഓയില്‍ റെയില്‍വേ സംരക്ഷണ സേനയും (RPF) എക്സൈസും ചേര്‍ന്ന് പിടികൂടിയിരുന്നു. വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തില്‍ ഇടുക്കി, കണ്ണൂര്‍ സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.
സ്വാതന്ത്ര്യ ദിനവും ഓണക്കാലവു൦ മുന്‍ നിര്‍ത്തി റെയില്‍വേ സംരക്ഷണ സേനയും എക്സൈസ് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും പാലക്കാട് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

