ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വീട്ടില്‍

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്‍സള്‍ട്ടന്റ് സര്ജന് ഡോക്ടര്‍ എം കെ ഷാജി (56) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഡോ ഷാജി ചേര്‍ത്തല ബോയ്സ് ഹൈസ്കൂളിന് സമീപമുള്ള വീട്ടിലായിരുന്നു താമസം. ഇദ്ദേഹത്തിന്റെ മരണ കാരണം വ്യക്തമല്ല. ഉദര സംബന്ധമായ രോഗത്തിന് ഇദ്ദേഹം ചികിത്സ തേടിയിരുന്നു. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഒരാഴ്ചക്കിടെ കൊച്ചിയെ നടുക്കി മൂന്നാമത്തെ കൊലപാതകം
അതിനിടെ കൊച്ചി നഗരത്തില്‍ വീണ്ടും ഒരു കൊലപാതകം കൂടി നടന്നു. ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ലാറ്റിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെന്ന 23 വയസുകാരനാണ് കൊല്ലപ്പെട്ടത്. എടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
നാല് യുവാക്കളാണ് ഈ ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. സജീവിനൊപ്പം താമസിച്ചിരുന്ന അര്‍ഷാദിനെ കാണാതായിട്ടുണ്ട്. ഇയാള്‍ ഫ്ലാറ്റ് പൂട്ടി രക്ഷപെട്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണില്‍ കിട്ടിയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ ബന്ധുക്കളെ വിവരം അറിയിച്ചു. കോട്ടയം സ്വദേശി ജിജി ഈപ്പന്‍്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്. സജീവ് കൃഷണയുടെ തലക്കും ദേഹത്തും നിരവധി മുറിവുകളുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ നാടിനെ നടുക്കിയിരുന്നു. എറണാകുളം നഗരത്തിലെ കളത്തിപറമ്ബ് റോഡില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത് . അരുണ്‍ എന്നയാള്‍ക്ക് ആണ് പരിക്കേറ്റു. കുത്തേറ്റ മൂന്നാമന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ആശുപത്രിയില്‍ നിന്ന് മുങ്ങിയിരുന്നു. ഓഗസ്റ്റ് 10 ന് രാത്രി എറണാകുളം നഗരത്തിലെ ടൗണ്‍ ഹാളിന് സമീപത്ത്, ഹോട്ടലില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ്, കൊല്ലം സ്വദേശി എഡിസണെ സുഹൃത്തായ മുളവുകാട് സ്വദേശി സുരേഷ് കഴുത്തില്‍ കുപ്പി കുത്തിയിറക്കി കൊലപ്പെടുത്തിയത്. ഭക്ഷണം കവിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ഈ കേസില്‍ പ്രതി സുരേഷിനെ പൊലീസിന് പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായി ഇന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

