KSDLIVENEWS

Real news for everyone

തീവണ്ടി തട്ടി മരിച്ചയാളുടെ കൈ നായ കടിച്ച് വീട്ടു മുറ്റത്തിട്ടു

SHARE THIS ON

നെടുമ്പാശ്ശേരി : തീവണ്ടി തട്ടി മരിച്ച യുവാവിന്റെ കൈ നായ കടിച്ച് സമീപത്തെ വീട്ടുമുറ്റത്ത് കൊണ്ടിട്ടു. നെടുമ്പാശ്ശേരി അകപറമ്പ് റെയിൽവേ ഗേറ്റിനു സമീപം ട്രെയിനിടിച്ച് മരിച്ച യുവാവിന്റെ കൈയാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത്. വാപ്പാലശ്ശേരി പുതുപ്പറമ്പിൽ വീട്ടിൽ ഗീവർഗീസിന്റെ മകൻ അബു വർഗീസിനെ (35) യാണ് ചൊവ്വാഴ്ച രാവിലെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.


ഞായറാഴ്ച മുതൽ അബുവിനെ കാണാനില്ലായിരുന്നു. ചൊവ്വാഴ്ച രാവിലെ അകപറമ്പ് ആറ് സെന്റിലെ ഒരു വീടിന്റെ മുറ്റത്ത് കൈ കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തരായി. വിവരമറിഞ്ഞ് നെടുമ്പാശ്ശേരി പോലീസെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് തീവണ്ടിപ്പാളത്തിൽ മൃതദേഹം കണ്ടെത്തിയത്. കൈ തെരുവുനായ്ക്കൾ കടിച്ചു കൊണ്ടിട്ടതാകാമെന്ന് പോലീസ് പറഞ്ഞു.


അബു പെയിന്റിങ് തൊഴിലാളിയാണ്. മാതാവ്: ചിന്നു. സഹോദരൻ: ആന്റണി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!