KSDLIVENEWS

Real news for everyone

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അമ്മ ഓടിച്ച കാറിടിച്ചു; കോഴിക്കോട് മൂന്നരവയസുകാരിക്ക്‌ ദാരുണാന്ത്യം

SHARE THIS ON

കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയില്‍ റഹ്മത്ത് മന്‍സിലില്‍ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്നിന്റെയും മകള്‍ മറിയം നസീര്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അമ്മ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് കുട്ടിയെ ഇടിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ കൊടുവള്ളി നെല്ലാംകണ്ടയിലാണ് ദാരുണമായ അപകടമുണ്ടായത്. ഉടന്‍ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!