KSDLIVENEWS

Real news for everyone

നരബലിക്ക് മുമ്പ് ഷാഫി കേരളമാകെ സഞ്ചരിച്ചു; പൂജയ്ക്കായി ഒട്ടേറെ സ്ത്രീകളെ സമീപിച്ചു

SHARE THIS ON



കൊച്ചി: നരബലിക്കിരയായ തമിഴ്നാട് സ്വദേശി പത്മയുടെ സ്വര്‍ണം മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫി പണയം െവച്ചതായി കണ്ടെത്തി. ഇതില്‍ നിന്നു കിട്ടിയ തുകയുടെ ഒരു വിഹിതം ഭാര്യക്ക് കൈമാറിയതായി ഷാഫി ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് ഷാഫിയുടെ ഗാന്ധിനഗറിലെ വാടകവീട്ടില്‍ പരിശോധന നടത്തി. പണയം വെച്ചതിന്റെ രസീത് കണ്ടെടുത്തതായാണ് വിവരം. ഭാര്യ നഫീസയുടെയും മക്കളുടെയും മൊഴിയും എടുത്തു.

പത്മയുടെ കൈയില്‍ ആറു പവനോളം ആഭരണങ്ങള്‍ ഉണ്ടായിരുന്നതായി സഹോദരി പഴനിയമ്മ നേരത്തേ വെളിപ്പെടുത്തിയിരുന്നു. നാലര പവന്‍ സ്വര്‍ണം ചിറ്റൂര്‍ റോഡിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ ഷാഫി പണയം െവച്ചതിന്റെ രേഖകള്‍ കണ്ടെത്തി. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ഷാഫി വാങ്ങിയത്. ഇതില്‍ 40,000 രൂപയാണ് ഭാര്യക്കു നല്‍കിയത്. ഷാഫി അടുത്തയിടെ 40,000 രൂപ തന്നെ ഏല്‍പ്പിച്ചിരുന്നതായി ഭാര്യ നഫീസ മൊഴി നല്‍കി. വണ്ടി വിറ്റു കിട്ടിയ പണമാണിതെന്നു പറഞ്ഞാണത്രെ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!