KSDLIVENEWS

Real news for everyone

അടച്ചിട്ട വീട്ടില്‍നിന്ന് നിലവിളി; നരബലിയെന്ന പരാതിയില്‍ പോലീസ് വീട് തകര്‍ത്ത് 6 പേരെ അറസ്റ്റുചെയ്തു

SHARE THIS ON

ചെന്നൈ: മന്ത്രവാദവും നരബലിയും നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തമിഴ്‌നാട് തിരുവണ്ണാമലയില്‍ പോലീസ് വീട് തകര്‍ത്ത് ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ട് ദിവസമായി വീട് അടച്ചിട്ടു പൂജ നടത്തിയിരുന്ന ഒരു കുടുംബത്തിലെ അഞ്ചു പേരെയും മന്ത്രവാദിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂജ തടസപ്പെടുത്തിയാല്‍ സ്വയം ബലി നല്‍കുമെന്നുന്ന് ഭീഷണിപ്പെടുത്തിയ ഇവര്‍ വീടിന്റെ വാതില്‍ തുറക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം കൊണ്ട് വന്നു വാതില്‍ തകര്‍ത്താണ് റവന്യൂ വകുപ്പ് അധികൃതരും പൊലീസും വീടിനുള്ളില്‍ കയറിയത്.

തിരുവണ്ണാമല ജില്ലയിലെ ആറണിയിലാണ് സംഭവം. ഇവിടെ ഒരു വീട്ടില്‍ രണ്ട് ദിവസമായി പൂജ നടന്നു വരികയായിരുന്നു. രണ്ടാം ദിവസം രാത്രി വീട്ടിനുള്ളില്‍ നിന്ന് നിലവിളി ശബ്ദവും മറ്റും കേട്ടു. ഇതോടെ പൂജയെക്കുറിച്ച് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്നാം ദിവസം രാവിലെ സ്ഥലത്ത് എത്തിയ തസില്‍ദാരും പോലീസും മുട്ടി വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. വീടിന്റെ അകത്തു നിന്നു പൂജയും അലര്‍ച്ചയും തുടരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!