ലഹരിക്ക് അടിമയായ മകൻ മാതാപിതാക്കളെ കുത്തി; വെടിവച്ച് കീഴടക്കി പൊലീസ്

കോഴിക്കോട്∙ ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവർക്കാണു കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. മകൻ ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.
മൽപ്പിടിത്തത്തിനിടെ പരുക്കേറ്റ ഷൈനും ചികിൽസയിലാണ്. അക്രമകാരിയായ ഇയാൾ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഷൈനെ കീഴടക്കുന്നതിന് പൊലീസിന് രണ്ടു തവണ വെടിയുതിർക്കേണ്ടിവന്നു.

