KSDLIVENEWS

Real news for everyone

വ്യക്തതയുള്ള ഉറപ്പുകളൊന്നുമില്ല, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടിയുള്ള ദയാബായിയുടെ സമരം തുടരുമോ? തീരുമാനം ഇന്ന്

SHARE THIS ON

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി നടത്തുന്നസമരം ഒത്തു തീര്‍ക്കുന്നതില്‍ അനിശ്ചിതത്വം. ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യക്തമായ തീരുമാനം ഇല്ലാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് ദയാബായി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രിമാരായ വീണ ജോജ്ജും ആര്‍ ബിന്ദുവും സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും എഴുതി തയ്യാറാക്കി നല്‍കിയ വ്യവസ്ഥകള്‍ സ്വീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് സമരസമിതിയും പറയുന്നത്.

രണ്ട് മാസത്തിനകം മെഡിക്കല്‍ ക്യാമ്ബ് പുനരാരംഭിക്കും എന്നതില്‍ കവിഞ്ഞ് ഒരു ഉറപ്പും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കിട്ടിയിട്ടില്ലെന്നും മതിയായ ചികിത്സാസൗകര്യം അടക്കമുള്ള കാര്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് മാത്രമാണ് രേഖയിലുള്ളതെന്നും സമരക്കാര്‍ പറയുന്നു.ഈ സാഹചര്യത്തില്‍ സമരക്കാരുടെ തുടര്‍ തീരുമാനം ഇന്ന് വ്യക്തമാക്കിയേക്കും.

എണ്‍പത് പിന്നിട്ട ദയാബായി സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ നടത്തിവന്ന സമരം 15ാം ദിവസം പിന്നിട്ടതോടെയാണ് ഇന്നലെ സ‍ര്‍ക്കാര്‍ ഇടപെടലുണ്ടായത്

സമരം അവസാനിപ്പിക്കാതെ ദയാബായി; 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്, അനുനയത്തിന് ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!