ഹക്കീം ഫൈസി ആദ്യശ്ശേരിയുമായി സഹകരിക്കരുതെന്ന് സമസ്ത; അവഗണിച്ച് പാണക്കാട് കുടുംബം

കോഴിക്കോട്: ലീഗിനെ പ്രതിസന്ധിയിലാക്കി സമസ്തയുടെ പുതിയ സര്‍ക്കുലര്‍. കോഴിക്കോട്ട് ഈ മാസം ഇരുപത്, ഇരുപത്തിയൊന്ന് തീയ്യതികളില്‍ നടക്കുന്ന വാഫി കലോല്‍സവുമായി സഹകരിക്കരുതെന്ന് സമസ്ത പോഷകസംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്കി ലീഗിന്റെയും പാണക്കാട് കുടുംബത്തിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹക്കിം ഫൈസി ആദൃശ്ശേരിയാണ് കലോല്‍സവത്തിന്റെ സംഘാടകന്‍.
വാഫി കോഴ്സിന് ചേരുന്ന പെണ്‍കുട്ടികളുടെ വിവാഹ വിലക്ക് അടക്കം സമസ്ത നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കത്തതിനെച്ചൊല്ലിയാണ് തര്‍ക്കം. ലീഗാണ് ആദൃശ്ശേരിക്ക് പിന്നിലെന്നാണ് സമസ്ത കരുതുന്നത്. എന്നാല്‍ സമസ്തയുടെ വിലക്ക് മാനിക്കാതെ പാണക്കാട് മുനവ്വറലി തങ്ങള്‍ . അബ്ബാസലി തങ്ങള്‍ എന്നിവര്‍ കലോല്‍സവത്തിന് ആശംസ നേര്‍ന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
സാംസ്കാരികകൈരളിയുടെ ചരിത്രത്തിലെ മഹത്തായ ഏടാണ് പരിപാടിയെന്ന് മുനവ്വറലി തങ്ങള്‍ ആശംസയില്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഹക്കിം ഫൈസി നേതൃത്വം നല്കുന്ന സിഐസി എന്ന മതവിദ്യാഭ്യാസ സ്ഥാപനത്തെ പൂര്‍ണ്ണമായും തള്ളിപ്പറയുകയാണ് സമസ്ത .
പാണക്കാട് സാദിഖലി തങ്ങളുടെ മുന്‍കൈയില്‍ സമസ്ത നേതൃത്വം മുന്നോട്ട് വെച്ച എല്ലാ സമവായ നീക്കങ്ങളും സിഐസി തള്ളി കളഞ്ഞു എന്നാണ് ആക്ഷേപം. പാണക്കാട് കുടുംബത്തിന്റെയും ലീഗിലെ വലിയൊരു വിഭാഗത്തിന്റെയും പിന്തുണയോടെ കൂടിയാണ് ആദൃശ്ശേരി ഹക്കീം ഫൈസിയുടെ നേതൃത്വത്തിലുള്ള ഈ നീക്കമെന്ന് സമസമ്ത നേതാക്കള്‍

