KSDLIVENEWS

Real news for everyone

റോഡ് ഉപരോധം: പൈലറ്റ് വഴിയിലായി, അഞ്ച് വിമാനങ്ങള്‍ വൈകി; യാത്ര മുടങ്ങി 71 പേര്‍

SHARE THIS ON

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ സംയുക്ത സമരസമിതി നടത്തിയ റോഡ് ഉപരോധം പലയിടത്തും ഹര്‍ത്താലായി മാറി. രാവിലെ മുതല്‍ ദേശീയപാതയും സെക്രട്ടേറിയറ്റും സമരക്കാര്‍ ഉപരോധിച്ചതോടെ നഗരം ഗതാഗതക്കുരുക്കിലായി. നഗരത്തിലെത്തേണ്ട പലരും മണിക്കൂറുകള്‍ റോഡില്‍ കിടക്കേണ്ടിവന്നു. സ്‌കൂള്‍ ബസുകളുള്‍പ്പെടെ സമരക്കാര്‍ തടഞ്ഞതോടെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താനായില്ല. ആംബുലന്‍സുകള്‍ തടഞ്ഞതായും കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്.

വള്ളങ്ങളുമായി സ്ത്രീകളടക്കമുള്ളവര്‍ ദേശീയപാതയും തീരദേശ റോഡും സെക്രട്ടേറിയറ്റും ഉപരോധിക്കുകയായിരുന്നു. രാവിലെതന്നെ പൂവാര്‍-വിഴിഞ്ഞം-തിരുവനന്തപുരം തീരദേശ പാതയും കഴക്കൂട്ടം-കോവളം ബൈപ്പാസില്‍ ചാക്ക മുതലും ഉപരോധം ആരംഭിച്ചു. നഗരത്തിലെ പ്രധാന റോഡും നഗരത്തിലേക്കുള്ള ദേശീയപാതയും ഉപരോധിച്ചതോടെ ജനം വലഞ്ഞു. ചെറിയ റോഡുകളില്‍ വാഹനങ്ങള്‍ വന്നുനിറഞ്ഞതോടെ അവിടെയും ഗതാഗതക്കുരുക്കായി.


വി.എസ്.എസ്.സി.യിലേയ്ക്കുള്ള വാഹനങ്ങളെയും സമരക്കാര്‍ തടഞ്ഞു. ഇതോടെ ജീവനക്കാര്‍ക്ക് ജോലിക്കെത്താനായില്ല. പലയിടത്തും യാത്രക്കാരും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തീരദേശ റോഡ് പൂര്‍ണമായും വിജനമായിരുന്നു. പൂവാറില്‍ ഇടറോഡുകളുള്‍പ്പെടെ ഉപരോധിച്ചായിരുന്നു സമരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!