ദുര്‍മന്ത്രവാദം തടയാന്‍ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ദുര്‍മന്ത്രവാദം തടയാന്‍ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിയമനിര്‍മാണം നടത്തുന്നതിനുള്ള പ്രാരംഭ നടപടിയിലാണ് സര്‍ക്കാര്‍. ഇതിനായുള്ള ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ ദുര്‍മന്ത്രവാദം തടയാന്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി യുക്തിവാദി സംഘം പൊതുതാത്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ദുരാചാരങ്ങള്‍ക്കെതിരേ നിയമനിര്‍മാണം നടത്താനുള്ള തയാറെടുപ്പിലാണ് സര്‍ക്കാരെന്ന് കോടതിയെ അറിയിച്ചത്.
നിയമനിര്‍മാണം നടത്തുന്നതിനുള്ള പ്രാരംഭ നടപടിയിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഇതിനായുള്ള ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ പുതിയ നിയമ നിര്‍മാണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിക്കുന്നതിനായി സാവകാശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചത്.
മന്ത്രവാദമടക്കമുള്ളവ തടയണമെന്നാണ് യുക്തിവാദി സംഘത്തിന്റെ പ്രധാന ആവശ്യം. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ദുരാചാരങ്ങള്‍ക്കെതിരേ നിയമനിര്‍മാണം നടത്തുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് വ്യക്തമാക്കിയാണ് യുക്തിവാദി സംഘം ഹൈക്കോടതിയെ സമീപിച്ചത്.കേരളത്തിനകത്തും പുറത്തും നടന്നിട്ടുള്ള നരബലികളുടെ കണക്കുകള്‍ സഹിതമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ദുര്‍മന്ത്രവാദം തടയാന്‍ നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

