ഇരട്ട നരബലി : ഷാഫിയുടെ രണ്ട് വ്യാജ എഫ്ബി അക്കൗണ്ടുകള്‍ കൂടി കണ്ടെത്തി,നരബലിയെ കുറിച്ചും ചാറ്റുകള്‍

കൊച്ചി : ഇരട്ട നരബലിക്കേസില്‍ മുഖ്യപ്രതി ഷാഫിക്കെതിരെ കൂടുതല്‍ സൈബര്‍ തെളിവുകള്‍. ശ്രീദേവി എന്ന എഫ് ബി അക്കൗണ്ടിന് പുറമെ സ്ത്രീകളുടെ പേരില്‍ 2 വ്യാജ പ്രൊഫൈലുകള്‍ കൂടി കണ്ടെത്തി .സജ്നമോള്‍, ശ്രീജ എന്നീ പേരുകളിലാണ് പ്രൊഫൈലുകള്‍ നിര്‍മിച്ചത് .സിദ്ധനായ ഷാഫിയുടെ വിശ്വാസ്യത നിലനിര്‍ത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യജ പ്രൊഫൈലുകള്‍. പ്രൊഫൈലുകളിലെ ചാറ്റുകളില്‍ നിന്ന് നരബലി ആസൂത്രണം ചെയ്ത വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.2021 നവംബറില്‍ ആണ് നരബലിയെ കുറിച്ച് സംസാരിക്കുന്നത്.സമൂഹമാധ്യമ ഉപയോഗത്തില്‍ ഷാഫി വിദഗ്ധന്‍ എന്നും പോലീസ് പറയുന്നു
അതിനിടെ ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും.പത്മയുടെ ഫോണ്‍ കണ്ടെത്താനുള്ള പരിശോധനയും പോലീസ് തുടങ്ങി. കൊലപാതകത്തിന് ശേഷം ഇലന്തൂരില്‍ നിന്ന് മടങ്ങുമ്ബോള്‍ പുഴയില്‍ ഫോണ്‍ എറിഞ്ഞെന്നാണ് മുഖ്യപ്രതി മുഹമ്മദ് ഷാഫി മൊഴി നല്‍കിയിട്ടുള്ളത്. ഷാഫി മൊഴി നല്കിയ രണ്ടിടങ്ങളില്‍ ഇന്ന് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. ഇതോടൊപ്പം ഭഗവല്‍ സിംഗിന്റ തെളിവെടുപ്പും ഇന്നുണ്ടാകും.കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ ഇലന്തൂരിലെ കടയിലും, കയര്‍ വാങ്ങിയ കടയിലുമാണ് തെളിവെടുപ്പ് നടത്തേണ്ടത്. ഈ മാസം 26നാണ് മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നത്
ഇലന്തൂര്‍ ഇരട്ട നരബലി; കൊലപാതക ദിവസത്തെ ഷാഫിയുടെ യാത്ര പുനരാവിഷ്കരിച്ച് പൊലീസ്

