KSDLIVENEWS

Real news for everyone

മത-ജീവകാരുണ്യ സംഘടനകളെ നിയന്ത്രിക്കാന്‍ ഏകീകൃത നിയമം വേണം’; കേന്ദ്രത്തോട് ഹൈക്കോടതി

SHARE THIS ON

കൊച്ചി: ജീവകാരുണ്യ സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ഏകീകൃത നിയമനിര്‍മാണത്തിനുള്ള സാധ്യതകള്‍ ആരായണമെന്ന് കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

മത-ജീവകാരുണ്യ സംഘടനകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കൈയേറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്ന് നിഷ്‌ക്രിയത്വമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് പി.സോമരാജനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.






കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം മന്ത്രാലയത്തിന്റെ 2012-ലെ കണക്ക് പ്രകാരം 31,74,420 സന്നദ്ധ സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഈ കണക്കിനേക്കാള്‍ വളരെ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യമെന്നും കോടതി ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!