ഗാര്‍ബ നൃത്തം ചെയ്യുന്നതിനിടെ 19കാരന് ഹൃദയാഘാതം; കുഴഞ്ഞുവീണു മരിച്ചു

അഹ്മദാബാദ്: ഗുജറാത്തില്‍ ഗാര്‍ബ നൃത്തം ചെയ്യുന്നതിനിടെ 19കാരൻ ഹൃദയാഘാതം വന്ന് മരിച്ചു. വിനീത് മെഹുല്‍ബായ് കൻവരിയ ആണ് മരിച്ചത്. ജംനാഗര്‍ പട്ടേല്‍ പാര്‍ക്കിലാണ് സംഭവം. നൃത്തത്തോട് താല്‍പര്യമുള്ള വ്യക്തിയാണ് വിനീത്. പട്ടേല്‍ പാര്‍ക്കിനടുത്തുള്ള ഭാഗത്ത് ഗാര്‍ബ പരിശീലിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനീതിനെ മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന് കുടുംബം അറിയിച്ചു. കൃത്യമായ വ്യായാമം ഇല്ലാത്തതിനാല്‍ യുവാക്കള്‍ക്കിടെ, ഹൃദയാഘാതം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍

