KSDLIVENEWS

Real news for everyone

ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ 9,000 കോടി! തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് സിഇഒ രാജിവച്ചു; റിസര്‍വ് ബാങ്ക് ഉത്തരവ് വരുംവരെ എസ് കൃഷ്ണൻ സ്ഥാനത്തു തുടരും

SHARE THIS ON

ചെന്നൈ: തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കില്‍ നിന്നും ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ട്രാൻസ്ഫര്‍ ആയ സംഭവത്തിന് പിന്നാലെ ബാങ്ക് എംഡിയും സിഇഒയുമായ എസ് കൃഷ്ണൻ രാജിവച്ചു.


വ്യക്തിപരമായ കാരണങ്ങളാല്‍ പദവി ഒഴിയുകയാണെന്നാണ് കാട്ടിയാണ് അദ്ദേഹം കത്ത് നല്‍കിയത്. ഈ മാസം ആദ്യമായിരുന്നു അബദ്ധത്തില്‍ 9,000 കോടി രൂപ ബാങ്കില്‍ നിന്നും ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലേക്കെത്തിയത്.

തൂത്തുക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വ്യാഴാഴ്ച യോഗം ചേര്‍ന്ന് രാജി അംഗീകരിക്കുകയും കത്ത് റിസര്‍വ് ബാങ്കിന് കൈമാറുകയും ചെയ്തു. ആര്‍ബിഐയുടെ ഉത്തരവ് വരുന്നതുവരെ കൃഷ്ണൻ എംഡി, സിഇഒ സ്ഥാനങ്ങളില്‍ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!