KSDLIVENEWS

Real news for everyone

കാസര്‍ഗോഡ് പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു ആറ് പേര്‍ മരിച്ചു.
നിരവധി പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

SHARE THIS ON

രാജപുരം : കാസര്‍ഗോഡ് പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു 5 പേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ അഞ്ച് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്കും മാറ്റി. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11.45 ഓടെയായിരുന്നു സംഭവം.

ഇറക്കത്തില്‍ വെച്ച്‌ നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്കാണ് മറിയുകയായിരുന്നു. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു. 40ഓളം പേര്‍ ബസ്സിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!