വിമാനത്തിനകത്ത് സിഗരറ്റ് വലി; വിഡിയോ വൈറൽ: വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രി

ന്യൂഡൽഹി∙ സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് സിഗരറ്റ് വലിച്ച യുവാവിന്റെ വിഡിയോയിൽ പ്രതികരിച്ച് ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വിഡിയോ മന്ത്രിയെയും വ്യോമയാനമന്ത്രാലയത്തെയും ടാഗ് ചെയ്ത് വീണ്ടും ട്വിറ്ററിൽ കുത്തിപ്പൊക്കിയതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സംഭവം അന്വേഷിച്ചുവരികയാണെന്നും ഇത്തരം അപകടകരമായ നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

